ഇബ്രാഹിമോവിച്ച് വിരമിക്കുന്നു
ഇബ്രാഹിമോവിച്ച് വിരമിക്കുന്നു
സ്വീഡന്റെ ഗ്ലാമര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് കളിക്കളത്തോട് വിട പറയുന്നു.
സ്വീഡന്റെ ഗ്ലാമര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് കളിക്കളത്തോട് വിട പറയുന്നു. യൂറോ കപ്പിനു തിരശീല വീഴുമ്പോള്‍ രാജ്യാന്തര ഫുട്ബോളില്‍ നിന്നു ഇബ്രാഹിമോവിച്ച് എന്ന അതികായന്‍ വിരമിക്കും. ബുധനാഴ്ച ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തിന് വേണ്ടി ഇബ്രാഹിമോവിച്ച് ബൂട്ട് കെട്ടുമ്പോള്‍ അത് രാജ്യത്തിനു വേണ്ടിയുള്ള അവസാന പോരാട്ടമാകും. തന്റെ നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും തന്റെ രാജ്യത്തിന്റെ പതാക ഇപ്പോഴും തനിക്കൊപ്പമുണ്ടാകുമെന്നും സ്ലാട്ടന്‍ പറഞ്ഞു. 1999 ല്‍ മാല്‍മോയില്‍ നിന്നു തുടങ്ങിയ സ്ലാട്ടന്‍, 2001 ല്‍ അജാക്സിലെത്തി. പിന്നീട് യുവന്റസിനു വേണ്ടിയും ബാഴ്സലോണക്ക് വേണ്ടിയും മിലാനിലും പിഎസ്ജിയും ബൂട്ടണിഞ്ഞു. പിഎസ്ജിയുടെ കുന്തമുനയായിരുന്നു സ്ലാട്ടന്‍. ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ളതും പിഎസ്ജിക്ക് വേണ്ടി തന്നെ. 116 മത്സരങ്ങളില്‍ സ്വീഡിഷ് ജേഴ്‍സി അണിഞ്ഞ സ്ലാട്ടന്‍ 62 തവണയാണ് എതിരാളിയുടെ വല തുളച്ചത്. രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും സ്ലാട്ടന്‍ തന്നെ. സ്ലാട്ടന്റെ പേരും പെരുമയും എടുത്തണിഞ്ഞ് കളത്തിലിറങ്ങിയിരുന്ന സ്വീഡന്‍ ഇനി ഈ പത്താം നമ്പറുകാരന്റെ സ്ഥാനത്തേക്ക് ആരെ ആനയിച്ചാലും അതൊന്നും സ്ലാട്ടനോളമാവില്ല.
Adjust Story Font
16