Quantcast

ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍

MediaOne Logo
ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍
X

ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍

ഐ ലീഗ് ക്ലബ്ബ് ഈസ്റ്റ് ബംഗാള്‍ പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ പ്രവേശിച്ചു

ഐഎസ്എല്‍ ടീമായ എഫ്‍സി ഗോവയെ തോല്‍പ്പിച്ച് ഐ ലീഗ് ക്ലബ്ബ് ഈസ്റ്റ് ബംഗാള്‍ പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പിന്‍റെ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാള്‍ ഫൈനല്‍ ടിക്കറ്റെടുത്തത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഗോവയുടെ വല കുലുങ്ങിയത്. 79 ാം മിനിറ്റില്‍ നൈജീരിയന്‍ താരം ഡുഡുവിലൂടെ ഈസ്റ്റ് ബംഗാള്‍ അവിസ്മരണീയ വിജയം പിടിച്ചടക്കുകയായിരുന്നു. ജംഷദ്പൂരിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തിലെ കൈയാങ്കളി മൂലം അഞ്ച് താരങ്ങള്‍ സസ്‌പെന്‍ഷനിലായതോടെ ഗോവ രണ്ടാം ടീമുമായാണ് ഇന്ന് കളത്തിലിറങ്ങിയത്. നാല് അരങ്ങേറ്റക്കാരുമായി കളിക്കാനിറങ്ങിയ ഗോവ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലായിരുന്നു. ഗോള്‍കീപ്പര്‍ കട്ടിമണിയുടെ മിന്നും സേവുകള്‍ കൂടിയില്ലായിരുന്നുവെങ്കില്‍ ഗോവയുടെ തോല്‍വി ഭാരം കൂടുമായിരുന്നു. കലാശപ്പോരില്‍ ബംഗലൂരു എഫ്സിയാണ് ബംഗാളിന്‍റെ എതിരാളികള്‍.

Next Story