Quantcast

സിന്ധുവിന് വെള്ളി

MediaOne Logo

Subin

  • Published:

    4 Jun 2018 10:41 AM

സിന്ധുവിന് വെള്ളി
X

സിന്ധുവിന് വെള്ളി

ഒളിംപിക്‌സ് വനിതാവിഭാഗം ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധു പൊരുതി തോറ്റു. മൂന്നു ഗെയിം നീണ്ട മത്സരത്തില്‍ 21-19, 12-21, 15-21നായിരുന്നു സ്പാനിഷ് താരം കരോലിന മാരിന്റെ ജയം.

ഒളിംപിക്‌സ് വനിതാവിഭാഗം ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധു പൊരുതി തോറ്റു. മൂന്നു ഗെയിം നീണ്ട മത്സരത്തില്‍ 21-19, 12-21, 15-21നായിരുന്നു സ്പാനിഷ് താരം കരോലിന മാരിന്റെ ജയം. ആദ്യ ഗെയിം നേടിയ ശേഷമാണ് സിന്ധു ലോക ഒന്നാം നമ്പര്‍ താരത്തിന് മുന്നില്‍ പരാജയപ്പെട്ടത്. ബാഡ്മിന്‍റണില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍താരം വെള്ളിമെഡല്‍ നേടുന്നത്.

ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ സമ്മര്‍ദ്ദം സിന്ധുവിനായിരുന്നു. ആദ്യ ഗെയിമിന്റെ ആദ്യ പാതി 11-6നാണ് കരോലിന മുന്നിലെത്തിയത്. സിന്ധു വരുത്തിയ പിഴവുകളായിരുന്നു കരോലിനക്ക് മുന്‍തൂക്കം നേടിക്കൊടുത്തത്. എന്നാല്‍ ആദ്യഗെയിമിന്റെ രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവാണ് സിന്ധു നടത്തിയത്. സ്‌കോര്‍ 17-15ല്‍ പിന്നിട്ടു നില്‍ക്കുമ്പോള്‍ 49 ഷോട്ടുകള്‍ നീണ്ട റാലിക്ക് ശേഷമാണ് സിന്ധു പോയിന്റ് നേടിയത്. മത്സരത്തിലെ തന്നെ ഏറ്റവും നീണ്ട റാലിയായിരുന്നു അത്. ഒടുവില്‍ 21-19ന് സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവാണ് സ്പാനിഷ് താരം നടത്തിയത്. തുടര്‍ച്ചയായി ആക്രമിച്ചു കളിച്ച കരോലിന മാരിന്‍ രണ്ടാംഗെയിമിന്റെ ആദ്യ പാതിയില്‍ 2-11ന്റെ മുന്‍തൂക്കം നേടി. ഈ മുന്‍തൂക്കം അവസാനം വരെ കാത്തു സൂക്ഷിച്ച മാരിന്‍ തിരിച്ചുവരാനുള്ള സിന്ധുവിന്റെ ശ്രമങ്ങളെ മുളയിലേ നുള്ളിക്കൊണ്ട് 12-21ന് രണ്ടാം ഗെയിം നേടി. ഇതോടെ മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് നീളുകയായിരുന്നു.

നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ ഓരോ പോയിന്റും ഇരു താരങ്ങളും പോരുതിയാണ് നേടിയത്. തുടക്കത്തിലേ മുന്‍തൂക്കം നേടി മാരിന്‍ സമ്മര്‍ദ്ദം സിന്ധുവിന് മേലാക്കി. എങ്കിലും 4-9ന് പിന്നിട്ട് നിന്നശേഷം തുടര്‍ച്ചയായി നാല് പോയിന്റുകള്‍ നേടി സിന്ധു മത്സരത്തിലേക്ക് തിരിച്ചുവന്നു. 10-11ന് മൂന്നാം ഗെയിമിന്റെ ആദ്യ പാതിയില്‍ കരോലിന ഒരു പോയിന്റിന്റെ മുന്‍തൂക്കം നേടി. മത്സരത്തിന്‍റെ അവസാന ഭാഗത്ത് കരോലിന വിശ്വരൂപം പുറത്തെടുത്തു. വീറോടെ കളിച്ച സ്പാനിഷ് താരത്തിന് ഭാഗ്യത്തിന്റെ അകമ്പടി കൂടി ലഭിച്ചതോടെ മൂന്നാം ഗെയിം 15-21ന് കരോലിന നേടി.

TAGS :

Next Story