Quantcast

ക്രിക്കറ്റില്‍ ഇനി ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടില്ല

MediaOne Logo

Alwyn K Jose

  • Published:

    4 Jun 2018 2:12 PM GMT

ക്രിക്കറ്റില്‍ ഇനി ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടില്ല
X

ക്രിക്കറ്റില്‍ ഇനി ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടില്ല

അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇരുടീമുകളും ഒരേ ഗ്രൂപ്പില്‍ വരുന്ന സാഹചര്യം ഒഴിവാക്കും. ഇക്കാര്യം അന്ത്രാരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുമെന്നും ബിസിസിഐ അറിയിച്ചു.

ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ ഒഴിവാക്കുമെന്ന് ബിസിസിഐ. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇരുടീമുകളും ഒരേ ഗ്രൂപ്പില്‍ വരുന്ന സാഹചര്യം ഒഴിവാക്കും. ഇക്കാര്യം അന്ത്രാരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുമെന്നും ബിസിസിഐ അറിയിച്ചു.

ഇന്ത്യയും പാകിസ്താനും തമ്മിലെ നയതന്ത്രബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐ തീരുമാനം. അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ബിസിസിഐ തീരുമാനം. ഇരുടീമുകളേയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ സമീപിക്കുമെന്നും ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. പൊതുവികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് ഠാക്കൂര്‍ അറിയിച്ചു. വെള്ളിയാഴ്ച ചേർന്ന ബിസിസിഐയുടെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. ബദ്ധവൈരികളായതിനാല്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പിലാണ് ഐസിസി ഉള്‍പ്പെടുത്തിയിരുന്നത്. ഏഴ് മാസത്തിന് ശേഷം യുകെയില്‍ ചാമ്പ്യന്‍സ് ട്രോഫി നടക്കാനിരിക്കയാണ് ബിസിസിഐ തീരുമാനം.

TAGS :

Next Story