നര്‍സിങ് യാദവിന് നാല് വര്‍ഷം വിലക്ക്; ഒളിമ്പിക്സില്‍ മത്സരിക്കാനാകില്ല
നര്‍സിങ് യാദവിന് നാല് വര്‍ഷം വിലക്ക്; ഒളിമ്പിക്സില്‍ മത്സരിക്കാനാകില്ല
കുറ്റവിമുക്തനാക്കിയ നാഡയുടെ നടപടി അന്താരാഷ്ട്ര കായിക കോടതി അംഗീകരിച്ചില്ല
ഉത്തേജക വിവാദത്തില്‍ അകപ്പെട്ട് ഗുസ്തു താരം നര്‍സിംഗ് യാദവിന് നാല് വര്‍ഷത്തെ വിലക്ക്. നര്‍സിംഗിനെ കുറ്റ വിമുക്തനാക്കിയ നാഡ അച്ചടക്ക സമതിയുടെ ഉത്തരവിനെതിരെ വാഡ നല്‍കിയയ അപ്പീലില്‍ അന്താരാഷ്ട്ര കായിക കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ നര്‍സിംഗിന്റെ ഒളിമ്പിക്സ് സ്വപ്നങ്ങള്‍ പൂര്‍ണ്ണമായും പൊലിഞ്ഞു.
ഒടുവില്‍ ആ ദുരന്തം നര്‍സിംഗിനെ തേടിയെത്തി. റിയോയിലെ ഗോധയിലിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍. ഭക്ഷണത്തില്‍ താനറിയാതെ ഉത്തേജക മരുന്ന് ചേര്‍ത്ത് നല്‍കിയെന്ന് തെളിവുകള്‍ നിരത്തി വാദിച്ച നര്‍സിംഗിനെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി കുറ്റ വിമകുത്നാക്കിയതായിരുന്നു. ആ വിധിയുടെ ബലത്തില്‍ നര്‍സിംഗ് റിയോയലെത്തി. ഇരുപത് ദിവസം അപ്പീല്‍ നല്‍കാനുള്ള സമയം ഉണ്ടായിരിക്കെ പതിനെട്ടാം ദിവസം കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സില്‍ അപ്പീലുമായി അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി രംഗത്തെത്തി. നാഡ ഉത്തേജക സമിതിയില്‍ ഉന്നയിച്ച വാദങ്ങള്‍ അര്‍ബിട്രേഷന്‍ കോടതിയിലും ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. ബോധപൂര്‍വ്വമല്ല ഉത്തേജക മരുന്ന് ഉപയോഗിച്ചത് എന്ന് തെളിയിക്കാനായില്ല എന്ന കാരണം ചൂണ്ടിക്കാട്ടി നര്‍സിംഗിനെ നാല് വര്‍ഷത്തേക്ക് വിലക്കി ആര്‍ബിട്രേഷന്‍ കോടതിയുടെ വിധി.
വിധിക്കെതിരെ അപ്പീല്‍ നല്‍കാനാകുമെങ്കിലും, ഒളിമ്പിക്സ് മത്സരത്തിന് മുമ്പ് അപ്പീല്‍ നല്‍കി നിരപരാധിത്വം തെളിയിക്കാനുള്ള സമയമില്ല. ഇതോടെ നീണ്ട നിയമ പോരാട്ടങ്ങിലൂടെ നര്‍സിംഗ് നേടിയെടുത്ത ഒളിമ്പിക്സ് യോഗ്യത അവസാന നിമിശം നഷ്ടമായി. നിയമ പോരാട്ടം തുടരുമെന്നും, നിരപരാധിത്വം തെളിയിച്ച് മത്സരത്തിലേക്ക് തിരിച്ച് വരുമെന്നായിരുന്നു നര്‍സിംഗിന്റെ പ്രതികരണം.
Adjust Story Font
16