Quantcast

ഇന്ത്യ - പാക് മത്സരത്തില്‍ മഴ കളിച്ചേക്കുമെന്ന് ആശങ്ക

MediaOne Logo

admin

  • Published:

    5 Jun 2018 5:04 PM GMT

ഇന്ത്യ - പാക് മത്സരത്തില്‍ മഴ കളിച്ചേക്കുമെന്ന് ആശങ്ക
X

ഇന്ത്യ - പാക് മത്സരത്തില്‍ മഴ കളിച്ചേക്കുമെന്ന് ആശങ്ക

മത്സരം നടക്കുന്ന ബിര്‍മിങ്ഹാമില്‍ മഴക്കുള്ള സാധ്യത 40 ശതമാനമാണെന്നാണ് പ്രവചനം.  ഡക്‍വര്‍ത്ത് ലൂയിസ് നിയമം മത്സരഫലത്തെ നിര്‍ണയിക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.....

പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്താനും രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം പരസ്പരം കൊമ്പ്കോര്‍ക്കാനിരിക്കെ മഴ വില്ലനായേക്കുമെന്ന് ആശങ്ക. മത്സരം നടക്കുന്ന ബിര്‍മിങ്ഹാമില്‍ മഴക്കുള്ള സാധ്യത 40 ശതമാനമാണെന്നാണ് പ്രവചനം. ഡക്‍വര്‍ത്ത് ലൂയിസ് നിയമം മത്സരഫലത്തെ നിര്‍ണയിക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍ നല്‍കുന്ന സൂചന. ഞായറാഴ്ച രാത്രി മഴയോ ഇടിയോടു കൂടിയ മഴയോ ഉണ്ടാകുമെന്ന പ്രവചനം ഇരു ടീമുകളെയുെ ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്.

ബിര്‍മിങ്ഹാമില്‍ തന്നെ വെള്ളിയാഴ്ച നടന്ന ഓസീസ്- ന്യൂസിലാന്‍ഡ് മത്സരവും മഴ കവര്‍ന്നിരുന്നു, മൂന്നു തവണ മത്സരം തടസപ്പെടുത്തുന്ന തരത്തില്‍ മഴ എത്തിയതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്‍റ് വീതം പങ്കിട്ട് നല്‍കുകയായിരുന്നു. പരാജയത്തിന്‍റെ പാതയിലായിരുന്ന തങ്ങള്‍ക്ക് മഴ അനുഗ്രഹമായെന്ന് ആസ്ത്രേലിയന്‍ നായകന്‍ സ്മിത്ത് തുറന്ന് സമ്മതിക്കുകയും ചെയ്തു. സമാന അവസ്ഥ ആവര്‍ത്തിക്കുകയാണെങ്കില്‍ മഴ നിയമം ആര്‍ക്ക് കുരുക്കാകുമെന്ന ഭയം ഇന്ത്യയെയും പാകിസ്താനെയും ഒരുപോലെ അലട്ടുന്നുണ്ട്.

2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ - പാകിസ്താന്‍ മത്സരത്തിന് വേദിയായത് എഡ്ബാസ്റ്റണ്‍ തന്നെയായിരുന്നു, ശക്തമായ മഴയെ തുടര്‍ന്ന് മത്സരം 40 ഓവര്‍ വീതമായി കുറച്ചു. പിന്നെയും മഴ കളിച്ചതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 22 ഓവറില്‍ 102 റണ്‍സായി കുറച്ചു. ധോണിയും സംഘവും ഇത് അനായാസം മറികടക്കുകയും ചെയ്തു. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇന്ത്യ - പാകിസ്താന്‍ മത്സരങ്ങളില്‍ ഇന്ത്യ വിജയികളായ ആദ്യ അവസരം കൂടിയായിരുന്നു അത്,

TAGS :

Next Story