സ്റ്റോക്സ് ഏകദിന ടീമില്‍
സ്റ്റോക്സ് ഏകദിന ടീമില്‍
അതേസമയം സ്റ്റോക്സ് കളിക്കുകയാണെങ്കില്‍ ടീമിനെ സംബന്ധിച്ചിടത്തോളം അത് ശ്രദ്ധ തിരിക്കുന്ന ഒരു കാര്യമാകുമെന്ന് ഇംഗ്ലണ്ട് പരിശീലകന്‍ ബെയില്‍സ് അഭിപ്രായപ്പെട്ടു. അവന്‍ തിരിച്ചുവരുമ്പോള്‍ അത് ഒരുതരം സര്‍ക്കസ് ആകുമെന്ന്
ആസ്ത്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ഓള്‍ റൌണ്ടര്‍ ബെന്‍ സ്റ്റോക്സിനെ ഉള്‍പ്പെടുത്തി. ഒരു അടിപിടി കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലുള്ള സ്റ്റോക്സിനെ നിലവില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരിക്കുകയാണ്. സ്റ്റോക്സിനൊപ്പം അതേ കേസില്‍ നിരീക്ഷണത്തിലുള്ള ബാറ്റ്സ്മാന്‍ അലക്സ് ഹെയില്‍സിനെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ നിന്ന് മുക്തനായി ജനുവരി 14ന് മെല്‍ബണിലാണ് ആദ്യ ഏകദിന മത്സരം. കേസുമായി ബന്ധപ്പെട്ട് നിയമപരമായോ അച്ചടക്കപരമായോ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ കൂടി കണക്കിലെടുത്ത് മാത്രമെ ഇരുവരും കളത്തിലിറങ്ങുമോയെന്ന് ഉറപ്പിച്ച് പറയാനാകുകയുള്ളൂവെന്ന് സെലക്ടര്‍മാര്‍ അറിയിച്ചു. ലഭ്യമായ ശക്തമായ ടീമിനെ തെരഞ്ഞെടുക്കാനാണ് നിര്‍ദേശമെന്നും ഇതനുസരിച്ചാണ് ഇരുവരെയും ഉള്‍പ്പെടുത്തിയതെന്നും സെലക്ടര്‍മാര്‍ വ്യക്തമാക്കി.
അതേസമയം സ്റ്റോക്സ് കളിക്കുകയാണെങ്കില്‍ ടീമിനെ സംബന്ധിച്ചിടത്തോളം അത് ശ്രദ്ധ തിരിക്കുന്ന ഒരു കാര്യമാകുമെന്ന് ഇംഗ്ലണ്ട് പരിശീലകന്‍ ബെയില്‍സ് അഭിപ്രായപ്പെട്ടു. അവന്‍ തിരിച്ചുവരുമ്പോള്‍ അത് ഒരുതരം സര്‍ക്കസ് ആകുമെന്ന് ഉറപ്പാണ്. ഇതുവരെ ഉള്ളതിനെക്കാള്‍ വലിയ സര്‍ക്കസാകുമോ അതെന്ന് പറയാനാകില്ല. സംഭവിക്കുന്നത് പോലെ സംഭവിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16