Quantcast

ലോകകപ്പ് ഫുട്ബോളിന് നാളെ പന്തുരുളും

MediaOne Logo

rishad

  • Published:

    14 Jun 2018 8:58 PM GMT

ലോകകപ്പ് ഫുട്ബോളിന് നാളെ പന്തുരുളും
X

ലോകകപ്പ് ഫുട്ബോളിന് നാളെ പന്തുരുളും

ഒട്ടനവധി സവിശേഷതകളുമായാണ് ഇത്തവണ ലോകകപ്പ് അരങ്ങേറുന്നത്.

ലോകകപ്പ് ഫുട്ബോളിന് നാളെ പന്തുരുളും. ആതിഥേയരായ റഷ്യയും സൌദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. മോസ്കോ യിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം. ഒട്ടനവധി സവിശേഷതകളുമായാണ് ഇത്തവണ ലോകകപ്പ് അരങ്ങേറുന്നത്. കിനാക്കള്‍ കൊണ്ട് കെട്ടിയുയര്‍ത്തിയ കളി മുറ്റത്ത് നാളെ അങ്കം തുടങ്ങുകയാണ്. നല്ലൊരു നാളെ കിനാവ് കണ്ട് മുപ്പത്തിരണ്ട് കളി സംഘങ്ങള്‍ ആയുധങ്ങള്‍ രാഗി മിനുക്കുന്നു. അഞ്ചാം കപ്പെന്ന കിനാവ് പുലര്‍ന്നു കാണാന്‍ കാനറികള്‍ക്ക് നെയ്മറും ഗബ്രിയേല്‍ ജീസസും കുട്ടീഞ്ഞ്യോയുമുണ്ട്.

സിംഹാംസനം വിട്ടുകൊടുക്കാത്ത ജര്‍മ്മന്‍ കിനാക്കളിലെ രാജകുമാരന്മാര്‍ ഓസിലും മുള്ളറും വെര്‍ണറുമാണ്. അര്‍ജന്റീനക്കാരുടെ പകല്‍സ്വപ്നങ്ങളില്‍ വരെ കപ്പുമേന്തിനില്‍ക്കുന്ന മിശിഹായുണ്ട്. സ്പെയിനിന്റെയും ഫ്രാന്‍സിന്റെയും പോര്‍ച്ചുഗലിന്റെയുമൊക്കെ നിറങ്ങളണിഞ്ഞ ഒരായിരം കിനാക്കള്‍ വേറെയും. നാളെ രാത്രി എട്ടരയോടെ ആ കിനാക്കള്‍ക്ക് ചിറക് മുളക്കും. ആതിഥേയരായ റഷ്യയും ഏഷ്യന്‍ ശക്തികളായ സൌദി അറേബ്യയും ആദ്യ അങ്കത്തിനിറങ്ങും. ഒരു മാസക്കാലം മോസ്കോയുടെ ആകാശത്ത് കിനാക്കള്‍ ചിറകിട്ടടിച്ച് പാറിനടക്കും. ചിറക് തളരുന്നവര്‍ മുന്നോട്ടുള്ള വഴികളില്‍ ഇടറി വീഴും.

ജൂലൈ പതിനഞ്ചിന്റെ സന്ധ്യയിലും തളരാത്ത ചിറകുമായി പിടിച്ചുനില്‍ക്കുന്നവര്‍ ഫുട്ബോള്‍ ലോകത്തിന്റെ കിനാക്കളില്‍ പുതിയ സിംഹാസനമുറപ്പിക്കും. അതിനാല്‍ നമുക്കും നല്ല കിനാക്കള്‍ കാണാം,ഒരു നല്ല ലോകകപ്പ് കാഴ്ച്ചകള്‍ക്കായി.

TAGS :

Next Story