Quantcast

നാല് ഗോളുകള്‍ നേടി മുന്നില്‍നിന്ന് നയിച്ചു; എന്നിട്ടും റോണോ മടങ്ങി

ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഹാട്രിക് ഉള്‍പ്പെടെ 4 ഗോളുകള്‍ നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിസ്മയിപ്പിച്ചു.

MediaOne Logo

Web Desk

  • Published:

    1 July 2018 2:18 AM GMT

നാല് ഗോളുകള്‍ നേടി മുന്നില്‍നിന്ന് നയിച്ചു;  എന്നിട്ടും റോണോ മടങ്ങി
X

ഈ ലോകകപ്പില്‍ രണ്ട് ഇതിഹാസ താരങ്ങളാണ് ക്വാര്‍ട്ടര്‍ കാണാതെ മടങ്ങുന്നത്. മെസ്സിക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. പോര്‍ച്ചുഗലിനെ മുന്നില്‍ നിന്ന് നയിച്ചെങ്കിലും റോണോയുടെയും കിരീട സ്വപ്നം അകലെ തന്നെയാണ്.

2006 ലോകകപ്പില്‍ തന്നെയായിരുന്നു റോണോയുടെയും തുടക്കം. അന്ന് സെമി കളിച്ച പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ ജര്‍മനിയോട് തോറ്റു. ഹോളണ്ടിനെതിരായ മത്സരത്തില്‍ പരിക്കേറ്റ് മൈതാനം വിട്ട റോണോയെയും കണ്ടു.

2010ല്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ പോര്‍ച്ചുഗല്‍ 2014ല്‍ ഗ്രൂപ്പ് ഘട്ടം കടന്നില്ല. എങ്കിലും ഗോളടിച്ച് റോണോയുണ്ടായിരുന്നു ടീമിനൊപ്പം. റഷ്യയിലെത്തുമ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഹാട്രിക് ഉള്‍പ്പെടെ 4 ഗോളുകള്‍ നേടി അദ്ദേഹം വിസ്മയിപ്പിച്ചു.

പക്ഷെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ ഇതിഹാസ താരത്തിന് ലോകകപ്പ് മാത്രം സ്വപ്നമായി. എല്ലാ പ്രതീക്ഷകളും യുറൂഗ്വെക്ക് മുന്നില്‍ ഇറക്കിവെച്ചാണ് ആ ഏഴാം നമ്പര്‍ ജഴ്സിക്കാരനും മടങ്ങുന്നത്.

TAGS :

Next Story