Quantcast

വീണ്ടും കാള്‍സന്‍; ലോക ചെസ് കിരീടം നിലനിര്‍ത്തി 

അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ടെെ ബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് കാൾസൻ തന്റെ ലോക കിരീടം നിലനിർത്തിയത്

MediaOne Logo

Web Desk

  • Published:

    29 Nov 2018 1:54 AM GMT

വീണ്ടും  കാള്‍സന്‍; ലോക ചെസ് കിരീടം നിലനിര്‍ത്തി 
X

ലോക ചെസ് ചാംപ്യന്‍ഷിപ്പ് കിരീടം തുടര്‍ച്ചയായ നാലാം തവണയും മാഗ്‌നസ് കാള്‍സണ്. ടൈബ്രേക്കറില്‍ ഫാബിയാനോ കരുവാനയെ 3-0 ത്തിന് തോല്‍പ്പിച്ചാണ് കാള്‍സണ്‍ ചാംപ്യന്‍പട്ടം നിലനിര്‍ത്തിയത്.

ടൈബ്രേക്കറിലേക്കു നീണ്ട പോരാട്ടത്തില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ആദ്യ മൂന്നു റാപ്പിഡ് പോരാട്ടങ്ങളിലും തോല്‍പ്പിച്ചാണ് കാള്‍സണ്‍ ചെസ്സിലെ രാജ പദവി നിലനിര്‍ത്തിയത്. കാള്‍സന്റെ തുടര്‍ച്ചയായ നാലാം ലോകകിരീടമാണിത്.

പ്രാഥമിക റൗണ്ടിലെ ആദ്യ 12 പോരാട്ടങ്ങളും സമനിലയായതോടെയാണ് മത്സരം ടൈ ബ്രേക്കറിലേക്ക് നീങ്ങിയത്. അവസാന മത്സരത്തില്‍ മുന്‍തൂക്കമുണ്ടായിട്ടും കാള്‍സണ്‍ സാഹസത്തിന് മുതിരാതെ സമനില വഴങ്ങി. എന്നാല്‍ റാപിഡ് പോരാട്ടങ്ങളില്‍ ചതുരംഗപ്പലകയിലെ മൊസാര്‍ട്ടായി വാഴ്ത്തപ്പെടുന്ന കാള്‍സണ്‍ വിശ്വ രൂപം പുറത്തെടുത്തു. ഇതോടെ കരുവാന ചിത്രത്തില്‍ നിന്നേ മാഞ്ഞു. മത്സരം 3-0ന് കാള്‍സന്റെ കരങ്ങളില്‍ ഭദ്രം, ലോകകിരീടവും.

കാള്‍സണ് നാല് കോടി നാല്‍പത്തിരണ്ട് ലക്ഷവും കരുവാനയ്ക്ക് മൂന്ന് കോടി 62 ലക്ഷവും സമ്മാനമായി കിട്ടും.

TAGS :

Next Story