റൊണാൾഡോക്കെതിരെ കളിച്ചതിന്റെ ആവേശം പങ്കു വെച്ച് എംബാപ്പെ
ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ച താരം ആരാധനാപാത്രമെന്ന തലക്കെട്ടും അതിനു നൽകി
തന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ കളിച്ചതിന്റെ ആവേശം പങ്കു വെച്ച് ഫ്രഞ്ച് സൂപ്പർതാരം കെയ്‌ലിൻ എംബാപ്പെ. യുവേഫ നാഷൻസ് ലീഗ് മത്സരത്തിലാണ് ഫ്രാൻസും പോർച്ചുഗലും ഏറ്റുമുട്ടിയത്. സെക്കൻഡ് ഹാഫിനു മുൻപ് ഇരുതാരങ്ങളും ഒരുമിച്ച് ഏതാനും നിമിഷങ്ങൾ പങ്കു വെക്കുകയും ചെയ്തിരുന്നു.
ഇന്നലത്തെ മത്സരത്തിനു ശേഷം ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിലാണ് റൊണാൾഡോയോടുള്ള തന്റെ ആരാധന എംബാപ്പെ വീണ്ടും വ്യക്തമാക്കിയത്. ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ച താരം ആരാധനാപാത്രമെന്ന തലക്കെട്ടും അതിനു നൽകി.
മത്സരം സമനിലയിൽ പിരിഞ്ഞതോടെ പോർച്ചുഗൽ തന്നെയാണ് ഗ്രൂപ്പിൽ മുന്നിലുള്ളത്. ഇരു ടീമുകൾക്കും ഏഴു പോയിന്റാണെങ്കിലും ഗോൾ വ്യത്യാസത്തില്‍ പോർചുഗലാണ് മുന്നില്‍. കഴിഞ്ഞ തവണ തങ്ങളെ മറികടന്ന് മുന്നേറിയ പോർച്ചുഗലിന്റെ ഇത്തവണ പിന്നിലാക്കുകയെന്ന ലക്ഷ്യമാണ് ഫ്രാൻസിനുള്ളത്.
Adjust Story Font
16