Quantcast

അഫ്ഗാന്‍ താരം ഹസ്രത്തുല്ല സസായിയുടെ മകള്‍ മരണപ്പെട്ടു

സുഹൃത്തും സഹതാരവുമായ കരീം ജന്നത്താണ് സോഷ്യൽ മീഡിയയിലൂടെ വാർത്ത പങ്കുവച്ചത്

MediaOne Logo

Web Desk

  • Published:

    14 March 2025 3:19 PM

അഫ്ഗാന്‍ താരം ഹസ്രത്തുല്ല സസായിയുടെ മകള്‍ മരണപ്പെട്ടു
X

അഫ്ഗാൻ ക്രിക്കറ്റ് താരം ഹസ്രത്തുല്ല സസായിയുടെ മകൾ മരണപ്പെട്ടു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സസായിയുടെ സുഹൃത്തും സഹതാരവുമായ കരീം ജന്നത്താണ് സോഷ്യൽ മീഡിയയിലൂടെ വാർത്ത പങ്കുവച്ചത്. കുഞ്ഞിന്റെ ചിത്രം സഹിതം പങ്കുവച്ചായിരുന്നു കുറിപ്പ്.

''പ്രിയ സുഹൃത്ത് ഹസ്രത്തുല്ല സസായിയുടെ മകൾ മരണപ്പെട്ട വാർത്ത വ്യസനസമേതം നിങ്ങളുമായി പങ്കുവക്കുന്നു. ഏറെ ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് അദ്ദേഹവും കുടുംബവും കടന്ന് പോവുന്നത്. പ്രിയ സുഹൃത്തിനെ നിങ്ങളുടെ പ്രാർഥനകളിൽ ഉൾപ്പെടുത്തുക. അദ്ദേഹത്തേയും കുടുംബത്തേയും എന്റെ അനുശോചനം അറിയിക്കുന്നു.''- കരീം ജന്നത്ത് കുറിച്ചു.

TAGS :

Next Story