Quantcast

അർജന്റീന ടീം കേരളത്തിലേക്ക്...; കായിക മന്ത്രി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി

കേരളത്തിലെ വിവിധ ഇടങ്ങളിൽ സർക്കാരുമായി ചേർന്ന് അർജന്റീന അക്കാദമികൾ സ്ഥാപിക്കും

MediaOne Logo

Web Desk

  • Published:

    5 Sep 2024 5:41 PM

അർജന്റീന ടീം കേരളത്തിലേക്ക്...; കായിക മന്ത്രി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി
X

കോഴിക്കോട്: കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാക്കി, അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ പന്ത് തട്ടാനെത്തും. കേരളം സന്ദർശിക്കുന്നതിന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ താല്പര്യം അറിയിച്ചെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് അറിയിച്ചു. സ്പെയിനിലെത്തി മന്ത്രിയും സംഘവും അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കും. കേരളത്തിലെ വിവിധ ഇടങ്ങളിൽ സർക്കാരുമായി ചേർന്ന് അർജന്റീന അക്കാദമികൾ സ്ഥാപിക്കാനും സാധ്യതയുണ്ട്. കേരളത്തിലെ അർജന്റീന ഫാൻ ബേസിനെ എല്ലായിപ്പോഴും ഹൃദയപൂർവം സ്വീകരിക്കുന്നതായി എ.എഫ്.എ അറിയിച്ചു.



TAGS :

Next Story