അത്യുന്നതങ്ങളിൽ എ.ടി.കെ
ഐ.എസ്.എല്ലില്‍ എ.ടി.കെ യു നാലാം കിരീടമാണിത്. ഐ.എസ്.എല്ലിന്‍റെ ചരിത്രത്തില്‍ ഒരു ടീമിനും നേടാനാവാത്ത സ്വപ്ന തുല്യമായ നേട്ടം.
ആവേശം അലതല്ലിയ ഐ.എസ്.എല്ലിന്‍റെ കലാശപ്പോരില്‍ സാക്ഷാല്‍ സുനില്‍ ഛേത്രിയുടെ ബെംഗളൂരുവിനെ തകര്‍ത്ത് എ.ടി.കെ മോഹന്‍ ബഗാന്‍ ഐ.എസ്.എല്‍ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ പിറന്നത് ചരിത്രം. ഐ.എസ്.എല്ലില്‍ എ.ടി.കെ യു നാലാം കിരീടമാണിത്. ഐ.എസ്.എല്ലിന്‍റെ ചരിത്രത്തില്‍ ഒരു ടീമിനും നേടാനാവാത്ത സ്വപ്ന തുല്യമായ നേട്ടം.
മോഹൻ ബഗാനുമായി ഒന്നിച്ച ശേഷം അത്ലറ്റിക്കോയുടെ കന്നിക്കിരീടമാണിത്. രണ്ടാം കിരീടം സ്വപ്‌നം കണ്ട് ഗോവന്‍ മണ്ണില്‍ കളത്തിലിറങ്ങിയ ബെംഗളൂരുവിന്‍റെ പോരാട്ട വീര്യം മോഹന്‍ ഭഗാന്‍റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അവസാനിച്ചു. സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും എ.ടി.കെ ബെംഗളൂരുവിനെ തോൽപ്പിച്ചിരുന്നു. ഇതിനു മുമ്പ് ആറുതവണ ഇരുടീമും നേർക്കുനേർ വന്നപ്പോഴും ഒരൊറ്റ മത്സരം മാത്രമാണ് ബെംഗളൂരുവിന് ജയിക്കാനായത്. തങ്ങളുടെ നാണംകെട്ട ചരിത്രം തിരുത്താനിറങ്ങിയ ബെംഗളൂരുവിന് പക്ഷെ ഇക്കുറിയും പിഴച്ചു.
2020 ജനുവരിയിലാണ് മോഹൻബഗാനുമായി എ.ടി.കെ ലയിക്കുന്നത്. അതിന് മുമ്പ് മൂന്നുതവണ ഐ.എസ്.എൽ ജേതാക്കളായിരുന്നു. സെമിയിൽ നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദിനെ ഷൂട്ടൗട്ടിൽ മറികടന്നാണ് ടീം ഫൈനലിലേക്ക് കുതിച്ചത്. സീസണിലുടനീളം അസാമാന്യ പോരാട്ടവീര്യവുമാണ് എ.ടി.കെ കാഴ്ച്ച വച്ചത്. ആകെ 17 ഗോളാണ് സീസണിൽ ആകെ ടീം വഴങ്ങിയത്. ഒടുക്കം ആ പോരാട്ട വീര്യത്തിന് മുന്നില്‍ ഛേത്രിക്കും കൂട്ടര്‍ക്കും മുട്ടുമടക്കേണ്ടി വന്നു.
Adjust Story Font
16