Quantcast

ബ്രസീലിന്‍റെ (1-7) തോല്‍വി ലോകകപ്പിലെ ചരിത്രനിമിഷമായി തെരഞ്ഞെടുത്ത് സ്പോര്‍ട് ബൈബിള്‍

ജൂലൈ എട്ടിന് എസ്താദിയോ മീനെയ്‌രോ സ്റ്റേഡിയത്തിൽ വെച്ചാണ് ജര്‍മനി ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് ബ്രസീലിനെ പറപ്പിച്ചുവിട്ടത്.

MediaOne Logo

Web Desk

  • Updated:

    2022-11-19 08:53:01.0

Published:

19 Nov 2022 8:01 AM GMT

ബ്രസീലിന്‍റെ (1-7) തോല്‍വി ലോകകപ്പിലെ ചരിത്രനിമിഷമായി തെരഞ്ഞെടുത്ത് സ്പോര്‍ട് ബൈബിള്‍
X

ബെലെ ഹൊറിസോണ്ടി എന്നു കേട്ടാൽ ഏതൊരു ബ്രസീൽ ആരാധകരുടെയും ഹൃദയം പിടയ്ക്കും, കണ്ണ് നിറയും... ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണ് അന്ന് ബ്രസീലിന് അവിടെ സംഭവിച്ചത്. ബ്രസീല്‍ ആതിഥേയത്വം വഹിച്ച ലോകകപ്പിലെ സെമിഫൈനല്‍ പോരാട്ടത്തിലായിരുന്നു ഫുട്ബോള്‍ ലോകമൊന്നാകെ അമ്പരന്ന സംഭവം.

ജൂലൈ എട്ടിന് എസ്താദിയോ മീനെയ്‌രോ സ്റ്റേഡിയത്തിൽ വെച്ചാണ് ജര്‍മനി ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് ബ്രസീലിനെ പറപ്പിച്ചുവിട്ടത്. അന്ന് കണ്ണീരുമായി കാനറിപ്പക്ഷികള്‍ മടങ്ങിയ മത്സരത്തെ ഫുട്ബോള്‍ ലോകകപ്പിലെ ചരിത്രനിമിഷമായി അടയാളപ്പെടുത്തിയിരിക്കുകയാണ് സ്പോര്‍ട്ബൈബിള്‍. യു.കെ ആസ്ഥാനമായി പ്രവര്‍‌ത്തിക്കുന്ന പ്രമുഖ് സ്പോര്‍ട്സ് വെബ്സൈറ്റാണ് സ്പോര്‍ട്ബൈബിള്‍.

മാരക്കാന ദുരന്തം എന്നറിയപ്പെടുന്ന, 1950 -ലെ ഫുട്ബോൾ ലോകകപ്പിന്റെ ഫൈനലിൽ സ്വന്തം മണ്ണിൽ ബ്രസീൽ, ഉറുഗ്വേയോട് 2-1 -നു തോറ്റതിന് സമാനമായിരുന്നു ഈ തോൽവിയും. മീനെയ്‌രോ പ്രഹരം എന്നാണ് അന്ന് മാധ്യമങ്ങളും, ഫിഫയും ബ്രസീലിന്‍റെ ഈ തോല്‍വിയെ വിശേഷിപ്പിച്ചത്‌. ഈ കളിയ്ക്ക് ശേഷം, ബ്രസീൽ നെതർലന്‍ഡ്സിനോട് (0-3) ത്തിന് പരാജയപ്പെട്ട് നാലാം സ്ഥാനം കരസ്ഥമാക്കുകയും; അർജന്‍റീനയെ (1-0)ത്തിന് തോൽപ്പിച്ച് ജർമ്മനി ലോകകപ്പ് നേടുകയും ചെയ്തു.

ട്വിറ്ററിലൂടെയാണ് ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും വലിയ ചരിത്രനിമിഷത്തെ അടയാളപ്പെടുത്താന്‍ സ്പോര്‍ട്ബൈബിള്‍ പോള്‍ സംഘടിപ്പിച്ചത്. ആകെ വോട്ട് ചെയ്തവരില്‍ 43.8 ശതമാനം ആളുകളും ബ്രസീലിന്‍റെ തോല്‍വിയെയാണ് ചരിത്രനിമിഷമയി തെരഞ്ഞെടുത്തത്. രണ്ടാമതെത്തിയത് 2010 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ശബലാല കാറ്റിന്‍റെ വേഗത്തില്‍ ഓടി സ്വന്തമാക്കിയ മിസൈല്‍ ഗോളാണ്. മെക്സിക്കോയ്ക്കെതിരായ മത്സരത്തിലെ മിനുട്ടിലായിരുന്നു വിസ്മയകരമായ ആ റണ്ണിങ് ഗോള്‍ പിറന്നത്. 33 ശതമാനം പേരാണ് ആ ഗോളിനെ ചരിത്രനിമിഷമായി തെരഞ്ഞെടുത്തത്.

2006 ലോകകപ്പ് ഫൈനലില്‍ ഇറ്റലിയുടെ ഡിഫന്‍ഡര്‍ മറ്റെരാസിയെ തലകൊണ്ടിടിച്ചു വീഴ്ത്തിയതിന് ചുവപ്പുകാര്‍ഡ് നേടി പുറത്താകുന്ന സിദാന്‍റെ ചിത്രമാണ് മൂന്നാം സ്ഥാനത്തെത്തിയത്. 14.5 ശതമാനം പേരാണ് സിദാന്‍ ലോകകപ്പ് ട്രോഫിക്കരികിലൂടെ തിരിച്ചുനടക്കുന്ന രംഗത്തെ ചരിത്രനിമിഷമായി അടയാളപ്പെടുത്തിയത്.

TAGS :

Next Story