Quantcast

കരബാവോ കപ്പില്‍ വമ്പന്മാര്‍ പുറത്ത്; സിറ്റിയെ തകര്‍ത്ത് ടോട്ടന്‍ഹാം, ചെൽസിക്ക് ന്യൂകാസിൽ ഷോക്ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

MediaOne Logo

Web Desk

  • Updated:

    2024-10-31 04:35:56.0

Published:

31 Oct 2024 4:01 AM GMT

കരബാവോ കപ്പില്‍ വമ്പന്മാര്‍ പുറത്ത്; സിറ്റിയെ തകര്‍ത്ത് ടോട്ടന്‍ഹാം, ചെൽസിക്ക് ന്യൂകാസിൽ ഷോക്ക്
X

കരബാവോ കപ്പിൽ വമ്പന്മാർക്ക് തോൽവി. മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ടോട്ടൻഹാം ക്വാർട്ടറിൽ പ്രവേശിച്ചപ്പോൾ ചെൽസിയെ തകർത്തായിരുന്നു ന്യൂകാസിലിന്റെ ക്വാർട്ടർ പ്രവേശം. അതേ സമയം എറിക് ടെൻഹാഗിന്റെ പടിയിറക്കത്തിന് ശേഷം ആദ്യ മത്സരത്തിന് ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർപ്പൻ ജയം കുറിച്ചു. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ തകർത്തത്.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ടോട്ടൻഹാമിന്റെ വിജയം. തിമോ വെർണറും മതാർ സാറുമാണ് ടോട്ടൻഹാമിനായി വലകുലുക്കിയത്. മതേവൂസ് നൂനസാണ് സിറ്റിയുടെ സ്‌കോറർ. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ചെൽസിയെ ന്യൂകാസിൽ അട്ടിമറിച്ചത്. അലക്‌സാണ്ടർ ഇസാഖും അക്‌സൽ ഡിസാസിയുമാണ് ന്യൂകാസിലിന്റെ ഗോൾ സ്‌കോറർമാർ.

കസമിറോയുടെ തിരിച്ച് വരവ് കണ്ട പോരാട്ടത്തിൽ തകർപ്പൻ ജയമാണ് യുണൈറ്റഡ് കുറിച്ചത്. കസമിറോയും ബ്രൂണോ ഫെർണാണ്ടസും ഇരട്ട ഗോൾ കണ്ടെത്തിയപ്പോൾ ഗർണാച്ചോയുടെ വകയായിരുന്നു അവശേഷിക്കുന്ന ഗോൾ. ലെസ്റ്ററിനായി ബിലാൽ ഖന്നോസും കോണർ കോഡിയും വലകുലുക്കി.

ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനേയും ആഴ്‌സണൽ ക്രിസ്റ്റൽ പാലസിനേയും നേരിടും. ബ്രെന്‍റ് ഫോർഡാണ് ന്യൂകാസിലിന്റെ എതിരാളികൾ. ലിവർപൂൾ സതാംപ്ടണെ നേരിടും.

TAGS :

Next Story