'അർജന്‍റീനക്ക് ലഭിച്ച പെനാൽറ്റി വാദിച്ച് ഫ്രീകിക്ക് ആക്കി' ഇക്വഡോറിനെ എയറിൽ നിർത്തി മെസിപ്പട
പൊതുവേ പെനാല്‍റ്റി വലയിലെത്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫ്രീകിക്കുകള്‍ ഗോളാക്കി മാറ്റുന്ന മെസിയുടെ മാജിക്കാണ് ട്രോളന്മാരെ ഇത്തവണ ആകര്‍ഷിച്ചത്.
കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അര്‍ജന്‍റീന സെമിയിലെത്തിയതിന് പിന്നാലെ ഇക്വഡോര്‍ എയറിലാണ്. അവസാന മിനുട്ടിലെ മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളാണ് ഇക്വഡോറിനെ ട്രോളാന്‍ ആരാധകര്‍ക്ക് പ്രേരണയായത്. സംഭവം ഇങ്ങനെ...
പന്തുമായി പാഞ്ഞ അര്‍ജന്‍റീനാ താരം ഏയ്ഞ്ചൽ ഡി മരിയയെ 90ാം മിനുട്ടില്‍ ബോക്സിന് തൊട്ടരികെ ഹിൻകാപ ഫൗള്‍ ചെയ്യുന്നു.ഹിൻകാപക്ക് ചുവപ്പു കാർഡ്... ഒപ്പം പെനാൽറ്റി സ്പോട്ടിലേക്ക് റഫറി വിരൽ ചൂണ്ടുകയും ചെയ്തു. എന്നാൽ പെനാല്‍റ്റി അനുവദിക്കാന്‍ കഴിയില്ലെന്ന വാദവുമായി ഇക്വഡോര്‍ താരങ്ങള്‍ റഫറിയെ വളഞ്ഞു. ഒടുവില്‍ തീരുമാനം വാറിന്(VAR) വിട്ടു. അങ്ങനെ അര്‍ജന്‍റീനക്ക് അനുവദിച്ച പെനാല്‍റ്റി ഒടുവിൽ ഫ്രീ കിക്ക് ആയി മാറി. മെസിയുടെ അതിമനോഹരമായ മഴവില്‍ ഷോട്ട്... ഇക്വഡോര്‍ ഗോളിയെയും മറികടനന്ന് വലയിലേക്ക്. രണ്ട് ഗോളുകള്‍ക്ക് ഇതിനോടകം അസിസ്റ്റ് ചെയ്ത മെസി അവസാന നിമിഷം ലഭിച്ച ഫ്രീകിക്ക് കൂടി വലയിലെത്തിച്ചതോടെ അര്‍ജന്‍റീനിയന്‍ ക്യാമ്പില്‍ ആവേശം അണപൊട്ടി. യൂറോയിലും കോപ്പയിലുമായി ആകെ 72 മത്സരങ്ങള്‍ ഇതിനോടകം കഴിഞ്ഞെങ്കിലും ഈ രണ്ട് ടൂര്‍ണമന്‍റുകളിലുമായി ഫ്രീകിക്കിലൂടെ വീണത് ആകെ രണ്ട് ഗോളുകള്‍ മാത്രമാണ്. ആ രണ്ട് ഗോളുകളും പിറന്നത് ലയണല്‍ മെസിയുടെ ബൂട്ടില്‍ നിന്നും..
പൊതുവേ പെനാല്‍റ്റി വലയിലെത്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫ്രീകിക്കുകള്‍ ഗോളാക്കി മാറ്റുന്ന മെസിയുടെ മാജിക്കാണ് ട്രോളന്മാരെ ആകര്‍ഷിച്ചത്. അര്‍ജന്‍റീനക്ക് അനുകൂലമായ ലഭിച്ച പെനാല്‍റ്റി വാദിച്ച് ഫ്രീകിക്ക് ആക്കി മാറ്റിയ ഇക്വഡോര്‍ താരങ്ങളെ പിന്നീട് ട്രോളന്മാര്‍ എയറില്‍ നിര്‍ത്തുകയായിരുന്നു. പെനാല്‍റ്റി ആയിരുന്നെങ്കില്‍ ഒരു പക്ഷേ മെസി അത് പാഴാക്കിയേനേയെന്നും ഫ്രീകിക്ക് ആയതുകൊണ്ട് താരം അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നുവെന്നും ട്രോളിലൂടെ ആരാധകര്‍ പറഞ്ഞുവെക്കുന്നു.
അർജന്‍റീനക്ക് ലഭിച്ച പെനാൽറ്റി വാദിച്ച് ഫ്രീ കിക്ക് ആക്കിയ സഹകളിക്കാരോട് ഇക്വഡോർ ഗോളി 'എന്നാ പിന്നെ അനുഭവിച്ചോ...' എന്നു പറയുന്നതാണ് ഇതില്‍ ഏറ്റവും രസരകമായ ട്രോളുകളിലൊന്ന്. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍റെ വിവാദമായ പരാമര്‍ശങ്ങളില്‍ ഒന്നായിരുന്നു ഈ വാക്കുകള്‍. രാഷ്ട്രീയ കേരളം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുകയും ജോസഫൈന്‍റെ രാജിക്ക് കാരണമാകുകയും ചെയ്ത പരാമര്‍ശമാണ് ട്രോളന്മാര്‍ ഇത്തവണ ആഘോഷമാക്കിയത്.
Adjust Story Font
16