Quantcast

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം വരുമോ?, പുറത്തു പോകാന്‍ സാധ്യതയുള്ള താരങ്ങള്‍ ഇവരാണ്

ടീമിലെ മൂന്ന് താരങ്ങളെ മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2021-10-09 11:23:58.0

Published:

9 Oct 2021 10:40 AM GMT

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം വരുമോ?, പുറത്തു പോകാന്‍ സാധ്യതയുള്ള താരങ്ങള്‍ ഇവരാണ്
X

ഐപിഎല്ലില്‍ ആരു കിരീടം നേടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. എന്നാല്‍ ഐപിഎല്‍ അവസാനിക്കുന്നതോടെ ട്വന്റി 20 ലോകകപ്പിന് തുടക്കമാവുകയാണ്. ലോകകപ്പിനായുള്ള 15 അംഗ താരങ്ങളെ ഇന്ത്യയുള്‍പ്പടെയുള്ള ടീമുകള്‍ ഇതിനോടകം തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. പക്ഷേ, ടീമില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ടീമിലെ മൂന്ന് താരങ്ങളെ മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഐപിഎല്ലില്‍ മോശം പ്രകടനം കാഴ്ച്ചവെച്ച താരങ്ങള്‍ പുറത്തുപോകുമെന്ന സൂചനയാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. ടീമില്‍ എന്തെങ്കിലും മാറ്റം വരുത്താനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 10 ആണ്.

ടീമില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം

1. ഹര്‍ദിക് പാണ്ഡ്യ

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരമാണ് ഹര്‍ദിക്ക്. എന്നാല്‍ പരിക്ക് പിടിയില്‍ നിന്ന് ഇതുവരെ താരത്തിന് ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ താരത്തിന് സാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്റെ ഐപിഎല്ലിലെ പ്രകടനവും. ഹര്‍ദിക് പാണ്ഡ്യ ടീമിന് പുറത്തേക്ക് പോകാനുള്ള സാധ്യത ഇതുകൊണ്ട് തന്നെയാണ് കൂടുതല്‍ ചര്‍ച്ചയാകുന്നത്.


2.വരുണ്‍ ചക്രവര്‍ത്തി

ഐപിഎല്ലില്‍ മികച്ച ഫോമിലാണെങ്കിലും പരിക്കാണ് ചക്രവര്‍ത്തി ടീമില്‍ നിന്ന് പുറത്തായേക്കുമെന്ന സൂചന നല്‍കുന്നത്. കാല്‍ മുട്ടിനുള്ള പരിക്ക് കടിച്ചമര്‍ത്തിയാണ് താരം കളിക്കാനിറങ്ങുന്നതെന്ന് പിടിഐ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് താരം 16 വിക്കറ്റെടുത്തിട്ടുണ്ട്.



3. രാഹുല്‍ ചഹാര്‍

ഇതിനോടകം തന്നെ നിരവധി ചര്‍ച്ചകള്‍ നടന്ന തീരുമാനമായിരുന്നു രാഹുലിന്റെ ടീം പ്രവേശനം. യുസ്‌വേന്ദ്ര ചഹലിനെ പുറത്താക്കിയായിരുന്നു രാഹുലിനെ ടീമിലെടുത്തത്. ചഹലിനേക്കാള്‍ വേഗതയില്‍ ബൗളെറിയുന്നതിനാലാണ് താരത്തെ ടീമിലെടുത്തതെന്നായിരുന്നു സെലക്ടര്‍മാര്‍ പറഞ്ഞത്. ഇതിനെ കളിയാക്കി ചഹല്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇനി ഐപിഎല്ലിലെ രണ്ടാംഘട്ടത്തിലെ ചഹറിന്റെ പ്രകടനം പരിശോധിച്ചാല്‍ അവസാന നാല് മത്സരങ്ങളില്‍ നിന്ന് ചഹറിന് നേടാന്‍ സാധിച്ചത് രണ്ടു വിക്കറ്റു മാത്രമാണ്. എന്നാല്‍ ചഹല്‍ അവസാന ആറുമത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റെടുത്തിട്ടുണ്ട്. ഇത് സെലക്ടര്‍മാരെ മാറ്റി ചിന്തിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.



ടീമില്‍ എന്തു മാറ്റം വന്നാലും നാളത്തോടുകൂടി ചിത്രം വ്യക്തമാകും.

TAGS :

Next Story