Quantcast

ഋഷഭ് പന്തിന് പകരം ഈ ബംഗാൾ താരമെത്തിയേക്കും; ഐ.പി.എല്ലിന് ഡൽഹിയുടെ ഒരുക്കം

പന്തിന്റെ അഭാവത്തിൽ ആസ്‌ത്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറാണ് ഡൽഹി ടീമിനെ നയിക്കുക

MediaOne Logo

Sports Desk

  • Published:

    29 March 2023 2:07 PM GMT

20-year-old Bengali wicket-keeper batsman Abhishek Porol is likely to be replaced by Rishabh Pant at Delhi Capitals.
X

Rishab Panth

മാർച്ച് 31ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16ാം എഡിഷൻ തുടങ്ങാനിരിക്കെ പരിക്കിന്റെ പിടിയിലുള്ള താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തി ഡൽഹി കാപ്പിറ്റൽസ്. പരിക്കിനെ തുടർന്ന് നായകനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്തില്ലാത്തതാണ് ടീമിന് വലിയ തിരിച്ചടി. താരത്തിന് പകരം 20കാരനായ ബംഗാളി വിക്കറ്റ് കീപ്പർ ബാറ്റർ അഭിഷേക് പോരോളിനെ കൊണ്ടുവന്നേക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ സീസണിൽ ബംഗാൾ ടീമിന് മികച്ച സംഭാവനകൾ നൽകിയ താരം തലസ്ഥാന നഗരിയുടെ ഐ.പി.എൽ ടീമിനായെത്തിയേക്കുമെന്ന് പി.ടി.ഐയാണ് റിപ്പോർട്ട് ചെയ്തത്. രഞ്ജി ട്രോഫിയിൽ വിക്കറ്റ് കീപ്പിംഗിലും മികച്ച പ്രകടനമാണ് അഭിഷേക് കാഴ്ചവെക്കുന്നത്. താരം ഹരിയാനക്കെതിരെ 49 റൺസ് ഗ്രൂപ്പ് ഘട്ടത്തിൽ നേടിയിരുന്നു. സെഗിഫൈനലിൽ മധ്യപ്രദേശിനെതിരെ 51ഉം ഫൈനലിൽ സൗരാഷ്ട്രയ്‌ക്കെതിരെ 50 ഉം റൺസ് അടിച്ചുകൂട്ടിയിരുന്നു.

ബംഗാളിനായുള്ള 16 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 695 റൺസാണ് അഭിഷേക് നേടിയത്. ആറ് അർധ സെഞ്ച്വറികളടക്കമായിരുന്നു ഈ നേട്ടം. വിക്കറ്റ് കീപ്പറെന്ന നിലയിൽ 58 ക്യാച്ചുകളും എട്ട് സ്റ്റംപിങ്ങും താരത്തിന്റെ പേരിലുണ്ട്. അഭിഷേക് ടീമിലെത്തിയാലും സർഫ്രാസ് ഖാനായിരിക്കും കീപ്പർ ബാറ്ററുടെ റോളിലെ ആദ്യം പരിഗണിക്കപ്പെടുകയെന്നും വാർത്തയുണ്ട്.

ഡൽഹിയിൽനിന്ന് റൂർക്കിയിലേക്കുള്ള യാത്രക്കിടെ നടന്ന കാറപകടത്തിലാണ് പന്തിന് പരിക്കേറ്റത്. ഇതോടെ ചികിത്സയിലും വിശ്രമത്തിലുമായി കഴിയുന്ന താരത്തിന് ഐ.പി.എല്ലിന് പുറമേ ഈ വർഷം നടക്കുന്ന ഡബ്ല്യൂടിസി ഫൈനലും ഏകദിന ലോകകപ്പും നഷ്ടമാകും. പന്തിന്റെ അഭാവത്തിൽ ആസ്‌ത്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറാണ് ഡൽഹി ടീമിനെ നയിക്കുക. 2016ൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എൽ ചാമ്പ്യന്മാരായപ്പോൾ നായകൻ വാർണറായിരുന്നു.

Bengali wicket-keeper batsman Abhishek Porol is likely to be replaced by Rishabh Pant at Delhi Capitals.

TAGS :

Next Story