Quantcast

'ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ട് ഇതിഹാസ താരം'; ജയ് ഷായെ പരിഹസിച്ച് പ്രകാശ് രാജ്

ഇന്ത്യൻ താരം വിരാട് കോഹ്‌ലിയിട്ട ട്വീറ്റ് റീ ട്വീറ്റ് ചെയ്തായിരുന്നു പ്രകാശ് രാജിന്റെ മറുപടി.

MediaOne Logo

Sports Desk

  • Updated:

    2024-08-29 12:05:59.0

Published:

29 Aug 2024 11:55 AM GMT

The best all-round legend India has ever seen; Prakash Raj mocks Jay Shah
X

ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ പരിഹസിച്ച് നടൻ പ്രകാശ്‌ രാജ്. ജയ് ഷായെ അഭിനന്ദിച്ച് ഇന്ത്യൻ താരം വിരാട് കോഹ്‌ലിയിട്ട ട്വീറ്റ് റീ ട്വീറ്റ് ചെയ്തായിരുന്നു പ്രകാശ് രാജിന്റെ മറുപടി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ട് ഇതിഹാസത്തിനായി എഴുന്നേറ്റു നിന്ന് കൈയ്യടിക്കണമെന്നായിരുന്നു പരിഹാസം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്ററും ബൗളറും വിക്കറ്റ് കീപ്പറു ഓൾ റൗണ്ടറുമെല്ലാമായ ജയ് ഷായാണ് ഐ.സി.സി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് എന്നായിരുന്നു പ്രകാശ് രാജ് ട്രോളിയത്. പ്രകാശ് രാജിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളുമെത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ കഴിഞ്ഞ ദിവസമാണ് ഐ.സി.സി തലപ്പത്തേക്ക് എത്തിയത്. മറ്റാരും മത്സരരംഗത്തില്ലാത്തതിനാൽ ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്.

2024 ഡിസംബർ 1 മുതലാകും ജയ്ഷാ ഔദ്യോഗികമായി ചുമതലയേറ്റെടുക്കുക. 2019 ഒക്ടോബർ മുതൽ ബി.സി.സി.ഐ സെക്രട്ടറിയായി തുടരുന്ന ജയ് ഷാ 2021 ജനുവരി മുതൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനായും പ്രവർത്തിക്കുന്നുണ്ട്. തുടർച്ചയായി രണ്ടുതവണ ഐ.സി.സി അധ്യക്ഷനായിരുന്ന ന്യൂസിലാൻഡുകാരൻ ജെഫ് ബാർക്ലേ ഇനി അധ്യക്ഷനാകാനില്ലെന്ന് അറിയിച്ചിരുന്നു.ജഗ് മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ. ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരാണ് ഇതിന് മുമ്പ് ഐ.സി.സി അധ്യക്ഷ പദം അലങ്കരിച്ച ഇന്ത്യക്കാർ

TAGS :

Next Story