പറന്ന് പിടിച്ച് മാർക്രം: വിശ്വസിക്കാനാകാതെ സ്മിത്ത്, മിന്നൽ ക്യാച്ച്
ജയസാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ അവസാന ഓവറിലായിരുന്നു കംഗാരുപ്പടയുടെ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 119 എന്ന വിജയലക്ഷ്യം ആസ്‌ട്രേലിയ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 19.4 ഓവറിൽ മറികടക്കുകയായിരുന്നു.
ലോകകപ്പ് ടി20യിലെ സൂപ്പർ12 പോരാട്ടത്തിലെ ആദ്യ മത്സരം ആസ്‌ട്രേലിയ സ്വന്തമാക്കിയെങ്കിലും ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രമിന്റെ കിടിലൻ ക്യാച്ച് ശ്രദ്ധേയമായി. ആസ്‌ട്രേലിയയുടെ സ്റ്റീവൻ സ്മിത്തിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ഈ ടൂർണമെന്റിലെ മികച്ച ക്യാച്ചുകളിലൊന്നിലേക്ക് എത്തുന്നത്. ഇന്നിങ്‌സിന്റെ 14ാം ഓവറിലായിരുന്നു ആ തകർപ്പൻ ക്യാച്ച്.
പന്തെറിഞ്ഞത് നോർത്‌ജെ. 14ാം ഓവറിലെ അഞ്ചാം പന്ത് സിക്‌സറടിക്കാൻ ശ്രമിച്ചതായിരുന്നു സ്മിത്ത്. എന്നാൽ പന്ത് സ്ലോ ആയതിനാൽ സിക്‌സറിന് വേഗത വന്നില്ല. ബൗണ്ടറി ലൈനിന് ഏതാനും മീറ്ററുകൾ അകലെ പന്ത് പതിക്കാനിരിക്കെയാണ് ജോണ്ടി റോഡ്സിനെ അനുസ്മരിപ്പിക്കുമാറ്, മാർക്രം പാഞ്ഞെത്തിയത്. പിഴക്കാതെ പന്ത് കൈക്കുള്ളില്‍. അതേസമയം ആദ്യ മത്സരത്തിൽ ആസ്‌ട്രേലിയക്ക് ജയം. ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിനാണ് തോൽപിച്ചത്.
ജയസാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ അവസാന ഓവറിലായിരുന്നു കംഗാരുപ്പടയുടെ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 119 എന്ന വിജയലക്ഷ്യം ആസ്‌ട്രേലിയ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 19.4 ഓവറിൽ മറികടക്കുകയായിരുന്നു. ആസ്‌ട്രേലിയക്കായി സ്റ്റീവൻ സ്മിത്ത് 35 റൺസ് നേടി ടോപ് സ്‌കോററായപ്പോൾ മാർക്കസ് സ്റ്റോയിനിസിന്റെയും(24) മാത്യു വെ്ഡിന്റെയും(15) ഇന്നിങ്‌സുകളാണ് കംഗാരുപ്പടയുടെ രക്ഷക്കെത്തിയത്. ഒരു ഘട്ടത്തിൽ 81ന് അഞ്ച് എന്ന തകർന്ന നിലയിലായിരുന്നു ആസ്‌ട്രേലിയ. ആറാം വിക്കറ്റിലെ വെയ്ഡ്-സ്റ്റോയിനിസ് സഖ്യമാണ് ആസ്‌ട്രേലിയയെ കളിയിലേക്ക് കൊണ്ടുവന്നത്.
Adjust Story Font
16