ഒറ്റക്കൈയിൽ പറന്ന് പിടിച്ച് രഹാനെ; ഈ ഫീൽഡിങ് പോരേ എന്ന് ആരാധകർ
വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനമാണ് ആരാധകരെ ത്രില്ലടിപ്പിച്ച് സ്ലിപ്പിലെ രഹാനെയുടെ ക്യാച്ച്
ഡൊമിനിക്ക: ബാറ്റിങിൽ ഫോം ഇല്ലെങ്കിലും തകർപ്പൻ ഫീൽഡിങുമായി കളം നിറഞ്ഞ് ഉപനായകൻ അജിങ്ക്യ രഹാനെ. വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനമാണ് ആരാധകരെ ത്രില്ലടിപ്പിച്ച് സ്ലിപ്പിലെ രഹാനെയുടെ ഒറ്റക്കയ്യൻ ക്യാച്ച്. ജെർമെയ്ൻ ബ്ലാക്ക്‌വുഡാണ് രഹാനെയുടെ ഫീൽഡിങിൽ പുറത്തായത്. ഇന്നിങ്‌സിന്റെ 87ാം ഓവറിലായിരുന്നു രഹാനെയുടെ ഡൈവിങ് ക്യാച്ച്.
രവീന്ദ്ര ജഡേജയായിരുന്നു ബൗളർ. ബ്ലാക്ക്‌വുഡ് 92 പന്തുകളിൽ നിന്ന് 20 റൺസെടുത്ത് നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത ക്യാച്ച് വന്നത്. ടെസ്റ്റിലെ രഹാനെയുടെ 102ാം ക്യാച്ചായിരുന്നു അത്. നിലവിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ച് എടുത്ത റെക്കോർഡ് രാഹുൽ ദ്രാവിഡിന്റെ പേരിലാണ്.
അതേസമയം മത്സരത്തിലേക്ക് വന്നാൽ മൂന്നാം ദിനം അവസാനിക്കുമ്പോൾ വിൻഡീസിന് അഞ്ച് വിക്കറ്റുകളെ നഷ്ടമായുള്ളൂവെങ്കിലും കളി ഇന്ത്യയുടെ കയ്യിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താൻ വിൻഡീസിന് ഇനിയും 209 റൺസ് കൂടി വേണം.
സ്പിന്നർമാർ മത്സരം ഏറ്റെടുക്കുന്നതിനാൽ നാലാം ദിനം വിന്‍ഡീസിന് എത്രകണ്ട് പിടിച്ചുനിൽക്കാനാകും എന്ന് കണ്ടറിയണം. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ ലീഡ് നേടാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 438ന് അവസാനിച്ചിരുന്നു. അതേസമയം ബാറ്റിങില്‍ രഹാനെ തപ്പിത്തടയുകയാണ്. ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും രഹാനെ വേഗത്തില്‍ മടങ്ങി. ഏറെകാലം ഫോമിന് പുറത്തായിരുന്ന രഹാനെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനിലേക്കാണ് മടങ്ങി എത്തിയത്.
Good sharp catch from Rahane 👏👏👏 pic.twitter.com/NNA1D0e7Bo
— Raja 🇮🇳 (@Raja15975) July 22, 2023
Adjust Story Font
16