ഇതാണ് 'സ്‌പോർട്‌സ്മാൻ സ്പിരിറ്റ്'; അജാസിനെ കയ്യടിച്ച് വരവേറ്റ് അശ്വിൻ
ജന്മസ്ഥലത്ത് പത്തുവിക്കറ്റെന്ന നേട്ടം കൊയ്ത അജാസ് ജിം ലേക്കറിനും അനിൽ കുബ്ലെക്കും ശേഷം ഒരു ഇന്നിങ്‌സിൽ 10 വിക്കറ്റെടുക്കുന്ന താരമായി
ഇന്ത്യക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിൽ പത്തുവിക്കറ്റും സ്വന്തമാക്കി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് ന്യൂസിലാൻഡിന്റെ സ്പിന്നർ അജാസ് പട്ടേൽ. ഇന്ത്യൻ വംശജനായ താരം ജനിച്ചത് മുംബൈയിലാണ്. ജന്മസ്ഥലത്ത് പത്തുവിക്കറ്റെന്ന നേട്ടം കൊയ്ത അജാസ് ജിം ലേക്കറിനും അനിൽ കുബ്ലെക്കും ശേഷം ഒരു ഇന്നിങ്‌സിൽ 10 വിക്കറ്റെടുക്കുന്ന താരമായി.
താരത്തിന്റെ നേട്ടത്തെ പ്രശംസിച്ച് ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ സമൂഹമാധ്യമങ്ങളിലെല്ലാം ചർച്ചയാകുന്നത് ഇന്ത്യൻ സ്പിന്നർ ആർ അശ്വിന്റെ 'സ്‌പോർട്‌സ്മാൻ' സ്പിരിറ്റാണ്.
പത്തു വിക്കറ്റെടുത്ത് പവനിയനിലേക്ക് മടങ്ങിയ അജാസിനെ കയ്യടിയോടെയാണ് അശ്വിൻ വരവേറ്റത്. പലപ്പോഴും വിവാദ നായകനെന്ന പേരിൽ അറിയപ്പെട്ട അശ്വിന്റെ പെരുമാറ്റത്തിന് വലിയ പ്രശംസയാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്.
An applause for Ajaz Patel rings at the Wankhede, led by R Ashwin 👏
— ESPNcricinfo (@ESPNcricinfo) December 4, 2021
What a moment ✨pic.twitter.com/SkkejGPt0M
അതേസമയം, ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡ് 62 റൺസിന് എല്ലാവരും പുറത്തായി.ഇന്ത്യയ്ക്ക് വേണ്ടി അശ്വിൻ നാല് വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്തു. അക്‌സർ പട്ടേൽ രണ്ടും ജയന്ത് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Adjust Story Font
16