Quantcast

'ഒന്ന് സ്വിച്ച് ഓണായി കിട്ടേണ്ടതേയുള്ളൂ'; കെ.എൽ രാഹുലിന്റെ പ്രകടനത്തിൽ അനിൽ കുംബ്ലെ

ആസ്‌ത്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ പാകിസ്താനെതിരെ നാലും നെതർലാൻഡ്‌സിനെതിരെ ഒമ്പതും റൺസാണ് രാഹുലിന് നേടാനായിരുന്നത്

MediaOne Logo

Sports Desk

  • Published:

    28 Oct 2022 12:42 PM GMT

ഒന്ന് സ്വിച്ച് ഓണായി കിട്ടേണ്ടതേയുള്ളൂ; കെ.എൽ രാഹുലിന്റെ പ്രകടനത്തിൽ അനിൽ കുംബ്ലെ
X

2022 ടി 20 ലോകകപ്പിൽ ഇന്ത്യൻ ടീം ആദ്യ രണ്ടു മത്സരങ്ങൾ വിജയിച്ചെങ്കിലും താരങ്ങളെല്ലാം മികച്ച ഫോമിലല്ല. പ്രത്യേകിച്ച് ഓപ്പണർ കെ.എൽ രാഹുലിന്റെ പ്രകടനം കുറച്ചുകാലമായി ചോദ്യം ചെയ്യപ്പെടുകയാണ്. അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റൈറ്റും സ്ഥിരതയില്ലയ്മയുമാണ് വിമർശിക്കപ്പെടുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്‌സിൽ അദ്ദേഹത്തെ പരിശീലിപ്പിച്ചിരുന്ന മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ ഇപ്പോൾ വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ടി20 ലോകകപ്പിൽ രാഹുലിന്റെ പ്രകടനം മെച്ചപ്പെടുത്താൻ അദ്ദേഹം സ്വിച്ച് ഓൺ ചെയ്യേണ്ടതേയുള്ളൂവെന്നും മറ്റു അഭിപ്രായ പ്രകടനങ്ങൾ കൊണ്ടു കാര്യമില്ലെന്നും ഇഎസ്പിഎൻ ക്രിക് ഇൻഫോയിലെ ചർച്ചയിൽ കുംബ്ലൈ പറഞ്ഞു.

അദ്ദേഹം വളരെ മികച്ച താരമാണെന്നും വൈറ്റ്‌ബോൾ ക്രിക്കറ്റിൽ കഴിഞ്ഞ മൂന്നു നാലു വർഷമായി മികച്ച സ്ഥിരതയുള്ള താരമാണെന്നും സ്വാഭാവിക പ്രകടനം പുറത്തെടുക്കാനായാൽ യുവതാരമായ അദ്ദേഹത്തിന് മികച്ച സംഭാവനകൾ നൽകാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർക്കും കഴിയാത്ത മികച്ച ഷോട്ടുകൾ പുറത്തെടുക്കാൻ കഴിയുന്ന താരമാണ് അദ്ദേഹമെന്നും ഇപ്പോൾ ചെറിയ രീതിയിൽ സമ്മർദ്ദത്തിലാണെന്നും കുംബ്ലൈ പറഞ്ഞു.

'ഐപിഎല്ലിൽ മറ്റൊരു വിഷയമായിരുന്നു. നമ്മെളെല്ലാവരും പറഞ്ഞു... നോക്കൂ, നിങ്ങളൊരു മികച്ച താരമാണ്. ഒന്നാം ബോൾ മുതൽ സാധാരണ രീതിയിൽ ബാറ്റ് ചെയ്യുക. നിങ്ങൾ പുറത്തെടുക്കാനാകുന്ന മികച്ച പ്രകടനം നടത്തുക' കുംബ്ലൈ രാഹുലിനോട് പറഞ്ഞു.

'പവർ പ്ലേയിൽ അദ്ദേഹത്തെ നിശബ്ദനാക്കാൻ ഒരു ബൗളർക്കും കഴിയുമൊന്ന് ഞാൻ കരുതുന്നില്ല. പക്ഷേ ടീം ബാറ്റിംഗ് ലൈനപ്പ് ദുർബലമായതിനാലും അദ്ദേഹം ക്യാപ്റ്റനായതിനാലും ഫ്രാഞ്ചസിക്കായി ദീർഘനേരം ബാറ്റ് ചെയ്യണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞതായി എനിക്ക് തോന്നുന്നു. ഇന്ത്യൻ ടീമിൽ കാര്യങ്ങൾ വ്യത്യസ്തമാണെന്നും രാഹുലിന് ചെന്ന് സ്വാഭാവിക രീതിയിൽ ബാറ്റ് ചെയ്യേണ്ട ചുമതലയേയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആസ്‌ത്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ പാകിസ്താനെതിരെ നാലും നെതർലാൻഡ്‌സിനെതിരെ ഒമ്പതും റൺസാണ് രാഹുലിന് നേടാനായിരുന്നത്. ഇതോ തുടർന്ന് റിഷബ് പന്തിന് ഇന്നിംഗ്‌സ് തുടങ്ങാനുള്ള ചുമതല നൽകണമെന്ന് പല ആരാധകരും ആവശ്യപ്പെടുന്നുണ്ട്. അസുഖം മൂലം കുറച്ചു മാസങ്ങൾ അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പുറത്തായിരുന്ന വൈസ് ക്യാപ്റ്റൻ കൂടിയായ താരം. ലോകകപ്പിന് തൊട്ടു മുമ്പായി തിരിച്ചെത്തിയ 30കാരനായ രാഹുൽ ദക്ഷിണാഫ്രിക്കക്കെതിരെ തുടർച്ചയായ അർധ സെഞ്ച്വറികൾ നേടിയിരുന്നു. ഇതേ ദക്ഷിണാഫ്രിക്കക്കെതിരെ പെർത്തിൽ ഞായറാഴ്ചയാണ് ടീം ഇന്ത്യയുടെ അടുത്ത മത്സരം.

Anil Kumble on KL Rahul's performance in T20 World Cup

TAGS :

Next Story