റൺസ് വേട്ടക്കാരിൽ അശ്വിനും താഴെ കോഹ്‌ലിയും രാഹുലും
തന്നെ സ്പിന്നർ എന്ന തലക്കെട്ടിന് കീഴെ ഒതുക്കുമ്പോൾ എല്ലാ പ്രാവശ്യവും അശ്വിന് അതിന് പ്രകടനത്തിലൂടെ മറുപടി തരാറുണ്ട്.
പലപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ മറന്നുപോകുന്ന കാര്യാമാണ് രവിചന്ദ്രൻ അശ്വിൻ ഒരു ഓൾറൗണ്ട് താരമാണ് എന്നുള്ളത്. പലപ്പോഴും തന്നെ സ്പിന്നർ എന്ന തലക്കെട്ടിന് കീഴെ ഒതുക്കുമ്പോൾ എല്ലാ പ്രാവശ്യവും അശ്വിന് അതിന് പ്രകടനത്തിലൂടെ മറുപടി തരാറുണ്ട്.
അശ്വിന് ഈ വർഷം ബോളിങില്‍ മാത്രമല്ല ബാറ്റ്‌സ്മാൻ എന്ന നിലയിൽ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് താരം. ഹോം ടെസ്റ്റ് മാച്ചുകളിൽ മാച്ചുകളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് അശ്വിൻ. 259 റൺസാണ് ഈ വർഷം ഇതുവരെ ഇന്ത്യൻ പിച്ചിൽ നിന്ന് അശ്വിൻ നേടിയത്. ലിസ്റ്റിൽ അശ്വിന് മുന്നിലുള്ളത് 345 റൺസുമായി ഒന്നാം സ്ഥാനത്തുള്ള രോഹിത് ശർമയും 270 റൺസുമായി റിഷഭ് പന്തുമാണ്. ഇന്ത്യൻ നായകൻ കോലിയും പൂജാരയുമെല്ലാം രാഹുലുമെല്ലാം അശ്വിന് പിറകിലാണ്.
ഇനി രാജ്യാന്തര വേദികൾ കൂടി കൂട്ടിയാലും 2021 ൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ മികച്ച നേട്ടമാണ് അശ്വിനുള്ളത്. 7 മത്സരങ്ങളിലെ 12 ഇന്നിങ്‌സിൽ നിന്ന് 337 റൺസ് നേടിയ അശ്വിൻ കെ.എൽ രാഹുൽ (315 റൺസ്). പാക് സൂപ്പർ താരം ബാബർ അസം ( 327 റൺസ് ) എന്നിവരേക്കാളും മുകളിലാണ് അശ്വിന്റെ സ്ഥാനം. ഈ പട്ടികയിൽ ഒന്നാമത് 1455 റൺസുമായി ഇംഗ്ലണ്ട് താരം ജോ റൂട്ടാണ്.
അശ്വിൻ തന്റെ ബാറ്റിങ് കഴിവ് പുറത്തെടുത്ത ഇന്ത്യ ന്യൂസിലൻഡ് കാൺപൂർ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു. ഇന്ത്യൻ സ്പിന്നർമാർ നിറഞ്ഞാടിയ അഞ്ചാംദിനത്തിൽ അവസാനം ജയിക്കാൻ വെറും ഒരു വിക്കറ്റ് മാത്രം വേണ്ടിടത്ത് കളി വെളിച്ചക്കുറവിനെത്തുടർന്ന് തടസപ്പെടുകയായിരുന്നു. ഒടുവിൽ, ഇന്ത്യൻ താരങ്ങളുമായികൂടി സംസാരിച്ച് സമനിലയിൽ പിരിയാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ വംശജരായ രചിൻ രവീന്ദ്രയും അജാസ് പട്ടേലുമാണ് ഇന്ത്യൻ വിജയമോഹങ്ങൾക്ക് വിലങ്ങുതടിയായത്. അരങ്ങേറ്റക്കാരൻ കൂടിയായ രചിൻ 91ഉം അജാസ് 23ഉം പന്ത് നേരിട്ടാണ് കിവികളെ രക്ഷിച്ചത്.
ഇന്ത്യ ഉയർത്തിയ 284 എന്ന വിജയലക്ഷ്യം പിന്തുടർന്ന കിവികൾക്ക് 165 റൺസ് മാത്രമാണ് നേടാനായത്. ഒൻപത് വിക്കറ്റുകൾ നഷ്ടപ്പെടുകയും ചെയ്തു. നാലു വിക്കറ്റുകളുമായി രവീന്ദ്ര ജഡേജയാണ് കിവി ചിറകരിഞ്ഞത്. രവിചന്ദ്ര അശ്വിൻ മൂന്നും അക്സർ പട്ടേലും ഉമേഷ് യാദവും ഓരോ വീതവും വിക്കറ്റുകൾ നേടി.
കഴിഞ്ഞ ദിവസം കളിനിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ നാല് എന്ന നിലയിലായിരുന്നു ന്യൂസിലൻഡ്. എന്നാൽ, അവസാനദിവസമായ ഇന്ന് ലഞ്ചിന് പിരിയുംവരെ അപ്രതിരോധ്യമായ പോരാട്ടമാണ് ഓപണർ ടോം ലഥാമും ഇന്നലെ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ വില്യം സോമർവില്ലും കാഴ്ചവച്ചത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒന്നിന് 79 റൺസെന്ന നിലയിലായിരുന്നു സന്ദർശകർ.
എന്നാൽ, ലഞ്ച് കഴിഞ്ഞെത്തിയ ഉടനെ സോമർവില്ലിനെ(36) മടക്കി ഉമേഷ് യാദവാണ് ഇന്ത്യക്ക് ബ്രേക് തൂ നൽകിയത്. ഉമേഷിന്റെ പന്തിൽ ശുഭ്മൻ ഗിൽ പിടിച്ചുപുറത്താവുമ്പോൾ സോമർവിൽ 110 പന്ത് നേരിട്ടിരുന്നു.
തന്റെ 17-ാം ഓവറിലെ ആദ്യപന്തിലാണ് അശ്വിൻ ലഥാമിനെ മടക്കിയത്. വേഗം കുറഞ്ഞ് ഓഫ്സ്റ്റംപിനു പുറത്തുവന്ന പന്ത് കവറിലേക്കടിക്കാൻ ലഥാം ശ്രമിച്ചപ്പോൾ ഇൻസൈഡ് എഡ്ജായി വിക്കറ്റിൽ പതിക്കുകയായിരുന്നു. ഇതോടെ 417 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയ അശ്വിൻ ഈ നേട്ടത്തിൽ ഹർഭജൻ സിങ്ങിനെ മറികടന്നു.
Adjust Story Font
16