തിളങ്ങി ഗില്ലും റാണയും; പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം
നാലാമനായി ക്രീസിലെത്തിയ രോഹിത് ശർമ മൂന്ന് റൺസെടുത്ത് പുറത്തായി
കാൻബറ: പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ പിങ്ക് ബോൾ സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. മഴമൂലം 50 ഓവറാക്കി പുതുക്കി നിശ്ചയിച്ച മാച്ചിൽ ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ 43.2 ഓവറിൽ 240 റൺസിൽ പുറത്തായി. ഇന്ത്യ 46 ഓവറിൽ 257 റൺസെടുത്ത് ജയംപിടിച്ചു. പരിക്ക് മാറി മടങ്ങിയെത്തിയ ശുഭ്മാൻ ഗിൽ അർധ സെഞ്ച്വറി നേടി. 50 റൺസെടുത്ത താരം റിട്ടയേർഡ് ഹർട്ടായി മടങ്ങി.
Captain Rohit Sharma with the Trophy after winning the match against PM 11 🇮🇳 pic.twitter.com/oTTILkiGCG
— Johns. (@CricCrazyJohns) December 1, 2024
ഓപ്പണർ യശസ്വി ജയ്സ്വാൾ (45), നിതീഷ് കുമാർ റെഡ്ഡി (42), വാഷിങ്ടൻ സുന്ദർ (പുറത്താകാതെ 42) എന്നിവരും മികച്ച പ്രകടനം നടത്തി. കെ.എൽ രാഹുൽ(27) റിട്ടയേർഡ് ഹർട്ടായി. എന്നാൽ നാലാമനായി ക്രീസിലെത്തിയ രോഹിത് ശർമ(3) വേഗത്തിൽ മടങ്ങി.വെള്ളിയാഴ്ച രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് രോഹിതിന്റെ മോശം ഫോം വലിയ തലവേദനയാണ്.
നേരത്തെ ഹർഷിത് റണയുടെ മികച്ച ബൗളിങിലാണ് ആസ്‌ത്രേലിയൻ ടീമിനെ 240ൽ ഒതുക്കിയത്. യുവതാരം നാല് വിക്കറ്റ് വീഴ്ത്തി. അകാശ് ദീപ് രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൻ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റെടുത്തു. ഓസീസ് നിരയിൽ സാം കൊൻസാറ്റ്‌സ് സെഞ്ച്വറി(107)നേടി. വാലറ്റത്ത് ഹന്നോ ജേക്കബ്‌സ് അർധ സെഞ്ച്വറി നേടി. 60 പന്തിൽ 61 റൺസാണ് താരം നേടിയത്. ആറു പന്തിൽ നാല് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയും ഹർഷിത് റാണ ശ്രദ്ധേയ പ്രകടനം നടത്തി.
Adjust Story Font
16