Quantcast

മഴ രക്ഷിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യ; ഒറ്റയാൾ പോരാട്ടവുമായി കെഎൽ രാഹുൽ

MediaOne Logo

Sports Desk

  • Published:

    17 Dec 2024 4:45 AM GMT

മഴ രക്ഷിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യ; ഒറ്റയാൾ പോരാട്ടവുമായി കെഎൽ രാഹുൽ
X

ബ്രിസ്ബെയ്ൻ: ഇന്ത്യ-ആസ്ട്രേലിയ ഗാബ ടെസ്റ്റിന്റെ നാലാം ദിനവും മഴയെത്തി. ഓസീസ് ഉയർത്തിയ 445 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തിൽ 180 എന്ന നിലയിലാണ്. മുൻ നിരയൊന്നാകെ തകർന്നപ്പോഴും ഒരറ്റത്ത് നങ്കൂരമിട്ട കെഎൽ രാഹുലാണ് ഇന്ത്യൻ ഇന്നിങ്സിനെ താങ്ങി നിർത്തിയത്. രവീന്ദ്ര ജഡേജയും (52), നീതീഷ് കുമാർ റെഡ്ഢിയുമാണ് (7) ക്രീസിലുള്ളത്.

നാലാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യം നഷ്ടമായത് 10 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയെയാണ്. കമ്മിൻസിന്റെ പന്തിൽ അലക്സ് ക്യാരിക്ക് പിടികൊടുത്താണ് രോഹിത് പുറത്തായത്. തുടർന്ന് രവീന്ദ്ര ജഡേജയും രാഹുലും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്ത റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് തുണയായത്. 139 പന്തുകൾ നേരിട്ടാണ് രാഹുൽ 84 റൺസെടുത്തത്. സ്റ്റീവ് സ്മിത്തിന്റെ കൈകളിൽ എത്തിച്ച് നേഥൻ ലിയോണാണ് രാഹുലിനെ പുറത്താക്കിയത്.

ഇന്ത്യയെ ഒന്നാം ഇന്നിങ്സിൽ അതിവേഗം പുറത്താക്കി ഫോളോ ഓൺ ചെയ്യിച്ച് മത്സരം ജയിക്കാനാകും ഓസീസിന്റെ ശ്രമം. എന്നാൽ നിരന്തരമായി പെയ്യുന്ന മഴ ഓസീസ് കണക്കുകൂട്ടലുകളെ തെറ്റിക്കുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ 90 ശതമാനത്തിലധികം മഴക്ക് സാധ്യതയുണ്ടെന്നാണ് ആസ്ട്രേലിയ ബ്യൂറോ ഓഫ് മീറ്ററോളജിയുടെ പ്രവചനം.

TAGS :

Next Story