Quantcast

ഹജ്ജിനിടെ മുസ്ദലിഫയിൽ രാപ്പാർത്ത് ബാബർ അസം; ചിത്രം വൈറൽ

ബാബറടക്കം വിവിധ പാക് ക്രിക്കറ്റർമാരുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്

MediaOne Logo

Sports Desk

  • Published:

    30 Jun 2023 12:13 PM GMT

Babar Azam Sleeping in Muzdalifah during Hajj; The picture went viral
X

മനുഷ്യർക്കിടയിൽ വർഗ -വർണ -ഭാഷ -ദേശങ്ങളുടെ മാറ്റങ്ങൾ ഒരു മേന്മയും സൃഷ്ടിക്കില്ലെന്നും ദൈവ ഭക്തിയാണ് പരമ പ്രധാനവുമെന്നാണ് ഇസ്‌ലാമിക പാഠം. സൗദി അറേബ്യയിലെ മക്കയിൽ നടക്കുന്ന ഹജ്ജ് കർമ്മത്തിനെത്തുന്നവർക്കും അവ കാണുന്നവർക്കുമെല്ലാം ഈ കാര്യം വ്യക്തമാകുന്നതാണ്. എന്നാൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർ ഹജ്ജിനെത്തുമ്പോൾ ആ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഈ പ്രാവശ്യത്തെ ഹജ്ജ് കഴിഞ്ഞപ്പോൾ പാകിസ്താൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിന്റെയും ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാന്റെയും ഫഖർ സമാന്റെയും ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

ഹജ്ജിന്റെ കർമ്മങ്ങളുടെ ഭാഗമാണ് മക്കയിലെ മുസ്ദലിഫയെന്ന പ്രദേശത്ത് രാപ്പാർക്കൽ. ഇതിന്റെ ഭാഗമായി നിലത്ത് ചെറിയ വിരിപ്പിൽ ഹജ്ജ് ചെയ്യുന്നവർക്കായുള്ള ഇഹ്‌റാം വസ്ത്രം (വെള്ള നിറത്തിലുള്ള പ്രത്യേക വസ്ത്രം) ധരിച്ച് കിടക്കുന്ന ബാബർ അസമിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ഹജ്ജിനിടെ ഉമ്മയോടൊപ്പം നിൽക്കുന്ന ചിത്രം താരം തന്നെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ജൂൺ 18നാണ് താരം ഹജ്ജിനെത്തിയത്. ബാബറടക്കം വിവിധ പാക് ക്രിക്കറ്റർമാരുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്.

'മറ്റു ഹാജിമാരെ പോലെ ബാബർ അസം മുസ്ദലഫയിലെ തുറന്ന പ്രദേശത്ത് കിടന്നുറങ്ങുന്നു, കാരണം സമത്വമാണ് നമ്മുടെ മതം പഠിപ്പിക്കുന്നത്' ഒരാൾ ചിത്രം പങ്കുവെച്ച് ട്വിറ്ററിൽ കുറിച്ചു. ഭാര്യയ്ക്കും മാതാവിനുമൊപ്പമാണ് റിസ്‌വാൻ പുണ്യകർമം നിർവഹിക്കാനെത്തിയത്. ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് പാകിസ്താന്റെ അടുത്ത മത്സരം. ഹജ്ജ് കഴിഞ്ഞ് താരങ്ങൾ ടീമിനൊപ്പം ചേരും.

തുടർച്ചയായ അഞ്ച് ഏകദിന ഇന്നിംഗ്‌സുകളിൽ കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ബാബർ രണ്ടാമതുണ്ട്. 596 റൺസുമായി വിരാട് കോഹ്‌ലിയാണ് ഒന്നാമത്. 537 റൺസാണ് ബാബർ അടിച്ചിരിക്കുന്നത്.

Babar Azam Sleeping in Muzdalifah during Hajj; The picture went viral

TAGS :

Next Story