Quantcast

ഇന്ത്യയെ ഞെട്ടിച്ച് കടുവകൾ; അണ്ടർ 19 ഏഷ്യകപ്പ് കിരീടം ബംഗ്ലാദേശിന്

MediaOne Logo

Sports Desk

  • Published:

    8 Dec 2024 1:12 PM GMT

ഇന്ത്യയെ ഞെട്ടിച്ച് കടുവകൾ; അണ്ടർ 19 ഏഷ്യകപ്പ് കിരീടം ബംഗ്ലാദേശിന്
X

ദുബൈ: അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ബംഗ്ലാദേശിന്. ഇന്ത്യയെ 59 റൺസിന് തോൽപ്പിച്ചാണ് ബംഗ്ലദേശ് അണ്ടർ 19 ഏഷ്യകപ്പ് കിരീടം നിലനിർത്തിയത്. ബംഗ്ലദേശിന്റെ ഇഖ്ബാൽ ഹൊസൈൻ കലാശപ്പോരിലെയും ടൂർണമെന്റിലും താരമായി തെരഞ്ഞെടുക്കപ്പെട്ടു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശ് 49.1 ഓവറിൽ 198 റൺസാണ് ഉയർത്തിയത്. 40 റൺസെടുത്ത മുഹമ്മദ് ഷിഹാബ്, 47 റൺസെടുത്ത മുഹമ്മദ് റിസാൻ ഹൊസൻ, 39 റൺസെടുത്ത ഫരീദ് ഹസൻ ഫൈസൽ എന്നിവരാണ് ബംഗ്ലാദേശിനായി തിളങ്ങിയത്. ഇന്ത്യക്കായി യുദ്ധജിത് ഗുഹ, ചേതൻ ശർമ,ഹർദിക് രാജ് എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർബോർഡ് നാലിൽ നിൽക്കേ ഒരു റൺസുമായി ആയുഷ് മാത്രേ ക്ലീൻ ബൗൾഡായി മടങ്ങി. അധികം വൈകാതെ ഒൻപത് റൺസുമായി വൈഭവ് സൂര്യവൻശിയും മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. തുടർന്ന് വന്നവരിൽ ആർക്കും നിലയുറപ്പിക്കാനായില്ല. 65 പന്തിൽ 26 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് അമാൻ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 3 വിക്കറ്റ് വീതമെടുത്ത ഇഖ്ബാൽ ഹുസൈൻ എമോൻ,മുഹമ്മദ് അസീസ് ഹകീം എന്നിവരാണ് ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്.

സെമിയിൽ ഇന്ത്യ ശ്രീലങ്കയെയും ബംഗ്ലദേശ് പാകിസ്താനെയും തോൽപ്പിച്ചാണ് ഫൈനലിൽ കടന്നത്. നേരത്തേ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്താനോടും പരാജയപ്പെട്ടിരുന്നു.

TAGS :

Next Story