Quantcast

പുതുവര്‍ഷത്തിലെ ആദ്യ സെഞ്ച്വറി കോണ്‍വേ വക

വിൽയങ്ങിനൊപ്പം 138 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ കോൺവേ റോസ് ടെയ്‌ലർക്കൊപ്പം 50 റൺസും കൂട്ടിച്ചേർത്തു

MediaOne Logo

Sports Desk

  • Updated:

    2022-01-01 10:01:11.0

Published:

1 Jan 2022 9:58 AM GMT

പുതുവര്‍ഷത്തിലെ ആദ്യ സെഞ്ച്വറി കോണ്‍വേ വക
X

പുതുവർഷത്തിൽ ക്രിക്കറ്റ് ലോകത്തെ ആദ്യസെഞ്ച്വറി പിറന്നത് ന്യൂസിലാന്‍റ് ബാറ്റർ ഡെവോൺകോൺവേയുടെ ബാറ്റിൽ നിന്ന്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലാണ് കോൺവേ 2022 ൽ ക്രിക്കറ്റ് ലോകത്തെ ആദ്യ സെഞ്ച്വറി തികച്ചത്. 227 പന്തിൽ നിന്ന് 16 ഫോറുകളുടേയും ഒരു സിക്‌സറിന്‍റേയും അകമ്പടിയിലാണ് കോൺവെ സെഞ്ച്വറി തികച്ചത്. മത്സരത്തിൽ 122 റൺസെടുത്ത കോൺവേ മുഅ്മിനുൽ ഹഖിന്‍റെ പന്തിൽ ലിറ്റൺ ദാസിന് ക്യാച്ച് നൽകി മടങ്ങി.

വിൽയങ്ങിനൊപ്പം 138 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ കോൺവേ റോസ് ടെയ്‌ലർക്കൊപ്പം 50 റൺസിന്‍റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. മത്സരത്തിൽ ന്യൂസിലാന്‍റ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തിട്ടുണ്ട്.

കരിയറിലെ തന്റെ നാലാം ടെസ്റ്റിലാണ് കോൺവെ സെഞ്ച്വറി തികച്ചത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ തന്‍റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ കോൺവേ ഇരട്ട സെഞ്ച്വറി തികച്ചിരുന്നു. ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇരട്ട സെഞ്ച്വറി തികക്കുന്ന രണ്ടാമത്തെ ന്യൂസിലാന്‍റ് ബാറ്ററാണ് കോൺവേ.

TAGS :

Next Story