അവസാന ഓവറിൽ നാടകീയം ജയം, ബംഗ്ലാദേശിനെ തോൽപിച്ച് ഇന്ത്യ; തിളങ്ങി മിന്നുമണി
രണ്ടാം മത്സരത്തിന്റെ അവസാന ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ വനിതകൾ എട്ടു റൺസിന്റെ നാടകീയ ജയമാണ് പിടിച്ചെടുത്തത്.
ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്. രണ്ടാം മത്സരത്തിന്റെ അവസാന ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ വനിതകൾ എട്ടു റൺസിന്റെ നാടകീയ ജയമാണ് പിടിച്ചെടുത്തത്. രണ്ട് വിക്കറ്റുമായി മലയാളി താരം മിന്നു മണിയും തിളങ്ങി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ (2-0) സ്വന്തമാക്കി.
96 റൺസായിരുന്നു ബംഗ്ലാദേശിന്റെ ലക്ഷ്യം. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 95 റൺസ് നേടിയത്. 19 റൺസ് നേടിയ ഓപ്പണർ ഷഫാലി വർമയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ. അവസാന ഓവറിൽ നാല് വിക്കറ്റ് ശേഷിക്കെ ബംഗ്ലാദേശിന് വേണ്ടത് പത്ത് റൺസ് മാത്രം. പക്ഷേ ഷെഫാലി വര്‍മ എറിഞ്ഞ ഓവറിൽ ഒറ്റ റൺസ് മാത്രം വിട്ടുകൊടുത്ത് അവസാന നാല് വിക്കറ്റും പിഴുത് ഇന്ത്യൻ വനിതകൾ ജയം അവിസ്മരണീയമാക്കുകയായിരുന്നു.
ഷഫാലിയുടെ ആദ്യ പന്തിൽ റബിയ റൺ ഔട്ടായി. രണ്ടാം പന്തിൽ നഹിദ അക്തർ ക്യാച്ച് നൽകി. നാലാം പന്തിൽ ഫഹിമ ഖാത്തൂനെ ഷെഫാലി തന്നെ പിടികൂടി. അവസാന പന്തിൽ മറൂഫ അക്തറിനെ സ്റ്റംപ് ചെയ്ത യസ്തിക ഭാട്ടിയ ഷെഫാലിക്ക് മൂന്നാം വിക്കറ്റും ഇന്ത്യക്ക് ജയവും സമ്മാനിച്ചു. അതോടെ ബംഗ്ലാദേശ് വനിതകൾ 87 റൺസിൽ പുറത്തായി. ഇന്ത്യക്ക് എട്ട് റണ്‍സിന്റെ ത്രില്ലിങ് വിജയവും. മലയാളി താരം മിന്നുമണിയും ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. നാല് ഓവറിൽ ഒൻപത് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് മിന്നു നേടിയത്. ഒരു മെയ്ഡൻ ഓവർ സഹിതമായിരുന്നു പ്രകടനം.
പത്താം സ്ഥാനത്തിറങ്ങി മൂന്ന് പന്തിൽ ഒരു ബൗണ്ടറി സഹിതം മിന്നുമണി നേടിയ അഞ്ച് റൺസും വിജയത്തിൽ നിർണായകമായി. 12 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയാണ് കളിയിലെ താരം. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ജയം ഏഴ് വിക്കറ്റിനായിരുന്നു. മൂന്നാം ടി20 വ്യാഴാഴ്ച ധാക്കയിൽ നടക്കും.
Adjust Story Font
16