Quantcast

ദ്രാവിഡിനെ അസ്വസ്ഥനാക്കിയ ഒരു ചോദ്യം

MediaOne Logo

Sports Desk

  • Published:

    20 Jun 2024 2:06 PM GMT

dravid
X

കളത്തിലും പുറത്തും ​ക്രിക്കറ്റി​െൻറ മാന്യതക്ക്​ ഒരു പേരുദോഷവും കേൾ​പ്പിക്കാത്തയാളാണ്​ ദ്രാവിഡ്​. ക്രിക്കറ്റിൽ വിവാദകൊടുങ്കാറ്റുയർത്തിയ പലസംഭവങ്ങളിലും സാക്ഷിയായി ഉണ്ടായിട്ട്​ പോലും അയാളൊന്നിലും ഭാഗമായിരുന്നില്ല. ദ്രാവിഡ്​ ദേഷ്യപ്പെടുക എന്നത്​ പലരുടെയും സങ്കൽപ്പത്തിൽ പോലുമില്ലാത്ത കാര്യമാണ്​. ഇടക്കാലത്ത്​ ഗതാഗതക്കുരുക്കിൽ ദേഷ്യപ്പെടുന്ന റോളിലുള്ള ദ്രാവിഡി​െൻറ പരസ്യം പോലും വൈറലായത്​ അക്കാരണത്താലാണ്​.

‘‘ഇന്ദിരാനഗർ കാ ഗുണ്ടാ ഹൂൻ മേം’’ എന്ന പരസ്യത്തിലെ ദ്രാവിഡി​െൻറ അഗ്രസീവ്​ ഡയലോഗ്​ പോലും സോഷ്യൽ മീഡിയ ഏറ്റെടുത്തു.

എന്നാൽ അസ്ഥാനത്തുള്ള മാധ്യമപ്രവർത്തകരുടെ ചിലചോദ്യങ്ങൾ സാക്ഷാൽ ദ്രാവിഡിനെപ്പോലും ചൊടിപ്പിക്കും. ട്വൻറി 20 ലോകകപ്പിൽ സൂപ്പർ 8 ലെ ഇന്ത്യയുടെ മത്സരത്തിന്​ മുന്നോടിയായി അഫ്​ഗാൻ കോച്ച്​ ജൊനാഥൻ ട്രോട്ടിനൊപ്പം വാർത്ത സമ്മേളനത്തിന്​ വന്നതായിരുന്നു ദ്രാവിഡ്​. പതിവുപോലെ ചോദ്യങ്ങൾക്ക്​ ദ്രാവിഡ്​ ക​ൂളായി മറുപടി പറഞ്ഞുതുടങ്ങി.

പെ​ട്ടെന്നാണ്​ ദ്രാവിഡ്​ പ്രതീക്ഷിക്കാത്ത ഒരു ചോദ്യമെത്തിയത്​. ഈ ​ഗ്രൗണ്ടിനെക്കുറിച്ച്​ ആലോചിക്കു​േമ്പാൾ 1997 ൽ കളിക്കാരനായി വന്ന ടെസ്​റ്റ്​ മത്സരം മനസ്സിൽ വരുന്നുണ്ടോയെന്നായിരുന്നു ചോദ്യം. താങ്ക്​സ്​ എ ലോട്ട്​ ബഡി. എനിക്ക്​ എ​െൻറ ജീവിതത്തിൽ ഒരുപാട്​ ​നല്ല ഓർമകളുമുണ്ടല്ലോ എന്നായിരുന്നു ദ്രാവിഡി​െൻറ ആദ്യത്തെ മറുപടി.​

തൊട്ടുപിന്നാലെ നാളത്തെ മത്സരത്തിൽ കുറച്ചുനല്ല ഓർമകൾ ഉണ്ടാകുമോ എന്നായി അടുത്ത ​ചോദ്യം.

ശാന്തനായാണ്​ പ്രതികരിച്ചതെങ്കിലും ദ്രാവിഡ്​ ആ ചോദ്യത്തിൽ അസ്വസ്ഥനായിരുന്നു. എനിക്ക്​ പുതുതായി ഒന്നും ഉണ്ടാക്കേണ്ട. ഞാൻ കാര്യങ്ങളിൽ നിന്നും പെ​ട്ടെന്ന്​ മുന്നോട്ടുപോകുന്നയാളാണ്​. പോയ കാലങ്ങളിലേക്ക്​ നോക്കാറില്ല. വർത്തമാനകാലത്ത് ജീവിക്കുന്നയാളാണ്​. 97ൽ എന്തുസംഭവിച്ചു അതെല്ലെങ്കിൽ മറ്റൊരു വർഷം എന്തുസംഭവിച്ചു എന്നൊന്നും ഞാൻ നോക്കാറില്ല. നാളത്തെ മത്സരം ജയിക്കുകയാണെങ്കിൽ അന്നത്തെ സ്​കോർ കൂട്ടിത്തരുകയാണെങ്കിൽ ഞാൻ ഹാപ്പിയാകും. പക്ഷേ നാളത്തെ മത്സരം വിജയിച്ചാലും അന്നത്തെ സ്​കോർ 81 തന്നെ ആയിരിക്കുമല്ലോ.. അതുകൊണ്ടുതന്നെ എനിക്ക്​ പോയകാലത്തേക്ക്​ നോക്കാൻ താൽപര്യമില്ല. പൊട്ടിത്തെറിച്ചില്ലെങ്കിലും പറയാനുള്ളത്​ വ്യക്തമായിത്തന്നെ ദ്രാവിഡ്​ പറഞ്ഞു.

ഇന്ത്യ അഫ്​ഗാൻ മത്സരം നടക്കുന്ന ബാർബഡോസിലെ കെൻസിങ്​ടൺ ഓവലിൽ ഇന്ത്യയും വെസ്​റ്റിൻഡീസും 1997ൽ ഏറ്റുമുട്ടിയ സംഭവമാണ്​ റിപ്പോർട്ടർ ദ്രാവിഡിനെ ഓർമിപ്പിച്ചത്​. അന്ന്​ ആദ്യ ഇന്നിങ്​സിൽ ചന്ദർപോളി​െൻറ സെഞ്ച്വറി മികവിൽ വിൻഡീസ്​ കുറിച്ചത്​ 298 റൺസ്​. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ സച്ചി​െൻറയും ദ്രാവിഡി​െൻറയും അർധ സെഞ്ച്വറികളുടെ മികവിൽ 319 റൺസെടുത്തു. ഇന്ത്യക്ക്​ നേരിയ ലീഡ്​. രണ്ടാം ഇന്നിങ്​സിൽ വിൻഡീസ്​ 140 റൺസിന്​ പുറത്തായതോടെ ഇന്ത്യ വിജയിക്കുമെന്ന്​ എല്ലാവരും ഉറപ്പിച്ചു. പക്ഷേ വെറും 81 റൺസിന്​ പുറത്തായി ഇന്ത്യ എല്ലാവരെയും ഞെട്ടിച്ചു. 19 റൺസെടുത്ത വിവിഎസ്​ ലക്ഷമണല്ലാതെ ഒരാൾക്കും രണ്ടക്കം പോലും കടക്കാനായില്ല. ദ്രാവിഡ്​ 2 റൺസിന്​ പുറത്താകുകയും ചെയ്​തു. ഇന്ത്യക്കാർ ഒരിക്കലും ഓർക്കാൻ ഇഷ്​ടമില്ലാത്ത ഒരു മത്സരത്തെ അനാവശ്യമായി റിപ്പോർട്ടർ വലിച്ചുകൊണ്ടുവരികയായിരുന്നുവെന്ന്​ ചുരുക്കം.

TAGS :

Next Story