പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി സിറ്റി; ടോട്ടനത്തെ കുരുക്കി വോൾവ്‌സ്
എവർട്ടനെ വീഴ്ത്തി നോട്ടിങ്ഹാം ഫോറസ്റ്റ് പോയന്റ് ടേബിളിൽ രണ്ടാംസ്ഥാനത്തേക്ക് കയറി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് ലെസ്റ്റർ സിറ്റിയെയാണ് തോൽപിച്ചത്. സാവീഞ്ഞ്യോ(21), എർലിങ് ഹാളണ്ട്(74) എന്നിവരാണ് വലകുലുക്കിയത്. അവസാന പത്ത് മത്സരത്തിൽ പെപ് ഗ്വാർഡിയോളയുടെ സംഘത്തിന്റെ രണ്ടാം ജയം മാത്രമാണിത്. മൂന്ന് പോയന്റ് നേട്ടത്തോടെ സിറ്റി അഞ്ചാം സ്ഥാനത്തെത്തി.
മറ്റൊരു മത്സരത്തിൽ സീസണിലെ അത്ഭുത കുതിപ്പ് തുടർന്ന് നോട്ടിങ്ഹാം ഫോറസ്റ്റ്. എതിരില്ലാത്ത രണ്ട് ഗോളിന് എവർട്ടനെയാണ് വീഴ്ത്തിയത്. എവർട്ടൻ തട്ടകമായ ഗുഡിസൻ പാർക്കിൽ നടന്ന മത്സരത്തിന്റെ 15ാം മിനിറ്റിൽ ക്രിസ് വുഡും 61ാം മിനിറ്റിൽ ഗിബ്‌സ് വൈറ്റുമാണ് വലകുലുക്കിയത്. ജയത്തോടെ ആർസനലിനെ മറികടന്ന് നോട്ടിങ്ഹാം രണ്ടാം സ്ഥാനത്തേക്കുയർന്നു.
ലീഗിലെ മോശം പ്രകടനം തുടർന്ന് ടോട്ടനം. സ്വന്തം തട്ടകമായ ഹോട്‌സ്പർ സ്റ്റേഡിയത്തിൽ അവസാന മിനിറ്റിൽ നേടിയ ഗോളിൽ വോൾവ്‌സാണ് സമനിലയിൽ കുരുക്കിയത്. ഇരുടീമുകളും രണ്ട് വീതം ഗോൾനേടി. ടോട്ടനത്തിനായി റോഡ്രിഗോ ബെന്റാംഗുലറും(12) ബ്രെണ്ണൻ ജോൺസനും(45+3) ലക്ഷ്യം കണ്ടു. ഹീചാൻ(7), സ്ട്രാന്റ് ലാർസൻ(87) എന്നിവരാണ് വോൾവ്‌സിന്റെ ഗോൾ സ്‌കോറർമാർ. ഒന്നിനെതിരെ രണ്ട് ഗോളിന് ക്രിസ്റ്റൽ പാലസ് സതാംപ്ടണെ വീഴ്ത്തി.
Adjust Story Font
16