ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അടുത്ത വർഷം പാകിസ്താനിലേക്ക് അയച്ചേക്കും: റിപ്പോർട്ട്
അടുത്തവർഷം പാകിസ്താനിലേക്ക് ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ അയക്കുമെന്നും ഇതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം ഉടൻ അറിയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു
ന്യൂഡൽഹി: 2023-ൽ പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ ടീം പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. ബി.സി.സി.ഐയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
അടുത്തവർഷം പാകിസ്താനിലേക്ക് ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ അയക്കുമെന്നും ഇതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം ഉടൻ അറിയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തവർഷം നടക്കുന്ന ഏഷ്യാകപ്പ് ഏകദിന ടൂർണമെന്റായാണ് നടത്തുന്നത്.
ഏഷ്യാകപ്പിനുശേഷം ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിൽ ആരംഭിക്കും. 2005-2006 സീസണിലാണ് ഇന്ത്യ അവസാനമായി പാകിസ്താനിൽ ക്രിക്കറ്റ് കളിച്ചത്. രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇന്ത്യ അന്ന് മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുമാണ് കളിച്ചത്. അതേസമയം, കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ മാത്രമേ ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കാൻ സാധിക്കുകയുള്ളൂ.
Adjust Story Font
16