Quantcast

അവശ നിലയിൽ റോഡരികിൽ വിനോദ് കാംബ്ലി; ഗുരുതര ആരോഗ്യ പ്രശ്‌നത്തിൽ മുൻ ഇന്ത്യൻ താരം- വീഡിയോ

കുട്ടിക്കാലം മുതൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ സുഹൃത്താണ് കാംബ്ലി

MediaOne Logo

Sports Desk

  • Updated:

    2024-08-06 13:59:49.0

Published:

6 Aug 2024 1:38 PM GMT

Vinod Kambli lying on the roadside; Former Indian player in serious health problem - video
X

ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നു. അവശനിലയിൽ റോഡരികിൽ നിൽക്കുന്ന താരത്തിന് നടക്കാൻ പോലുമാകാത്ത സ്ഥിതിയാണെന്ന് വീഡിയോയിൽ വ്യക്തമാകുന്നു. താഴെ വീഴാൻപോകുന്ന 52 കാരനെ രണ്ട് പേർ താങ്ങിപിടിച്ച് കൊണ്ടുപോകുന്നതും ദൃശ്യത്തിൽ കാണാം. വീഡിയോ ദൃശ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരിപ്പോൾ.

കാലുകൾ നിലത്തുറക്കാതെ, ഒരു ബൈക്കിൽ പിടിച്ച് പ്രയാസത്തോടെ നിൽക്കുന്നയാളിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുന്നത്. ഇത് കാംബ്ലിയാണെന്ന് സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ കമന്റുമായെത്തി. കടുത്ത മദ്യപാനത്തെ തുടർന്ന് കാംബ്ലിക്ക് നേരത്തെ മുതൽ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. 2013 മുതൽ ഗുരുതര ആരോഗ്യ പ്രശ്‌നത്തിലാണ് കാംബ്ലിയുള്ളത്. ഡ്രൈവിങിനിടെ ഹൃദയാഘാതം സംഭവിച്ചിരുന്നു. ഒരുവർഷം മുൻപ് ആന്റിയോപ്ലാസ്റ്റിക്കും വിധേയനായി.

കുട്ടിക്കാലം മുതൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ സുഹൃത്താണ് കാംബ്ലി. മുംബൈ സ്വദേശികളായ രണ്ടുപേരും അടുത്തടുത്ത കാലഘട്ടങ്ങളിലായി ദേശീയ ടീമിലും ഇടം നേടി. 1989ലാണ് സച്ചിൻ ഇന്ത്യക്കായി അരങ്ങേറിയതെങ്കിൽ രണ്ട് വർഷത്തിന് ശേഷമാണ് കാംബ്ലി ടീമിന്റെ ഭാഗമായയത്. ഇന്ത്യക്കായി 17 ടെസ്റ്റുകളും 104 ഏകദിനവും കളിച്ചു. 2009ലാണ് കാംബ്ലി ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

TAGS :

Next Story