'അദ്ദേഹമൊക്കെ ഇപ്പോഴും ടീമിലുള്ളത് ഭാഗ്യമായി കരുതിയാ മതി': ഗൗതം ഗംഭീർ
വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ടീം ഇന്ത്യയെ നയിക്കുന്നത് ഉപനായകൻ അജിങ്ക്യ രഹാനെയാണ്. അദ്ദേഹത്തിന്റെ നിലവിലെ മോശം ഫോം ചൂണ്ടിക്കാട്ടിയാണ് ഗംഭീറിന്റെ പരാമർശം.
ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരക്ക് വ്യാഴാഴ്ച തുടങ്ങാനിരിക്കെ ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനയെ ഉന്നമിട്ട് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ടീം ഇന്ത്യയെ നയിക്കുന്നത് ഉപനായകൻ അജിങ്ക്യ രഹാനെയാണ്. അദ്ദേഹത്തിന്റെ നിലവിലെ മോശം ഫോം ചൂണ്ടിക്കാട്ടിയാണ് ഗംഭീറിന്റെ പരാമർശം.
ഇംഗ്ലണ്ടിനെതിരെ അവസാനം സമാപിച്ച ടി20 പരമ്പരയിൽ അജിങ്ക്യ രഹാനെ ഫോമിൽ അല്ലായിരുന്നു. അതിനാൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തുടരുന്നത് ഭാഗ്യമായി രഹാനെ കരുതണമെന്നാണ് ഗംഭീർ പറയുന്നത്. ടെസ്റ്റിന് മുന്നോടിയായി സ്റ്റാർസ്‌പോർട്‌സിന്റെ ക്രിക്കറ്റ് ചർച്ചയിലായിരുന്നു ഗംഭീറിന്റെ പ്രസ്താവന. 'രഹാനെ ഇപ്പോഴും ഈ ടീമിന്റെ ഭാഗമാണെന്നത് ഭാഗ്യമായി കരുതിയാൽ മതി. കാരണം ഇപ്പോഴും ടീമിനെ നയിക്കുന്നത് അദ്ദേഹമാണ്. ഇംഗ്ലണ്ട് പരമ്പരയിൽ തിളങ്ങാൻ രഹാനെയ്ക്കായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് വീണ്ടും അവസരം വന്നിരിക്കുന്നു, അദ്ദേഹമത് ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ'-ഗംഭീർ പറഞ്ഞു.
രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ ലോകേഷ് രാഹുലിനൊപ്പം മായങ്ക് അഗർവാൾ ഇന്നിങ്‌സ് ഓപ്പൺ ചെയ്യണം. ശുഭ്മാൻ ഗില്ലിനെ നാലാം സ്ഥാനത്ത് ഇറക്കണമെന്നും ഗംഭീർ കൂട്ടിച്ചേർത്തു. ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍മാരായ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ ടെസ്റ്റില്‍ കൊമ്പുകോര്‍ക്കാനൊരുങ്ങുകയാണ്. പരമ്പരയിലെ ആദ്യത്തെ മല്‍സരം വ്യാഴാഴ്ച കാണ്‍പൂരിലാണ് ആരംഭിക്കുന്നത്. കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്കില്‍ രാവിലെ ഒമ്പതു മണിക്കാണ് ടോസ്. കളി 9.30ന് തുടങ്ങും.
ആദ്യ ടെസ്റ്റില്‍ വിജയപ്രതീക്ഷയോടെ ഇറങ്ങുമ്പോള്‍ ഇതുവരെയുള്ള കണക്കുകള്‍ ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്. ഇതുവരെ 61 ടെസ്റ്റികളിലാണ് ഇന്ത്യയും കിവീസും ഏറ്റുമുട്ടിയത്. ഇതില്‍ 21 എണ്ണത്തില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 13 ടെസ്റ്റുകളില്‍ ന്യൂസിലാന്‍ഡും ജയം നേടി. 26 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.
Ajinkya Rahane "Fortunate" To Still Be In Indian Team, Says Gautam Gambhir
Adjust Story Font
16