ഡാനിഷ് വെല്ലുവിളി അതിജീവിച്ച് ജർമനി ക്വാർട്ടറിൽ
ഡോർട്ട്മുണ്ട്:ആതിഥേയരായ ജർമനി യൂറോയിൽ വിജയക്കുതിപ്പ് തുടരുന്നു. പ്രീക്വാർട്ടറിൽ ഡെന്മാർക്ക് ഉയത്തിയ വെല്ലുവിളിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നാണ് ജർമൻപട മുന്നേറിയത്.
ആദ്യമിനിറ്റുകളിൽ തന്നെ ഡാനിഷ് ഗോൾമുഖത്തേക്ക് ആക്രമിച്ചു കളിക്കുന്ന ജർമനിയെയാണ് കണ്ടത്. മൂന്നാം മിനുറ്റിൽ തന്നെ കോർണറിലൂടെ കിമ്മിച്ച് ജർമനിക്കായി ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ നിഷേധിച്ചു. തുടർന്നും ആക്രമണങ്ങൾ നടത്തിയ ജർമനിയെ ഗോൾ കീപ്പർ ഷിമൈക്കലിെൻറ ഉഗ്രൻ സേവുകളിലാണ് ഡാനിഷുകാർ ചെറുത്തുനിന്നത്. ആദ്യപകുതിയിലുടനീളം ജർമൻ മുന്നേറ്റങ്ങൾ നിരവധി തവണ കണ്ടു. ആദ്യപകുതിയുടെ അവസാനത്തിൽ ഡെന്മാർക്കിന് സുവർണാവസരം ലഭിച്ചെങ്കിലും മാനുവൽ ന്യൂയർ നിർവീര്യമാക്കി.
രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെ തോമസ് ഡെലാനി ഡെന്മാർക്കിനായി ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡെന്ന് തെളിയുകയായിരുന്നു.50ാം മിനുറ്റിൽ ഡാനിഷ് താരം ആൻഡേഴ്സണിെൻറ കൈകളുടെ നേരിയ സ്പർശനത്തിൽ ജർമനിക്ക് അനുകൂലമായി പെനൽറ്റി വീണുകിട്ടി. കിക്കെടുക്കാനെത്തിയ കൈൽ ഹാവർട്സിന് പിഴച്ചില്ല. ജർമനി 1-0ത്തിന് മുന്നിൽ. തൊട്ടുപിന്നാലെ അതിമനോഹരമായിി ഹാവർട്സ് മുന്നേറിയതോടെ വീണ്ടുമൊരു സുവർണാവസരം മുന്നിൽ. പക്ഷേ
ഗോൾകീപ്പർക്ക് മുന്നിൽ ഫിനിഷ് ചെയ്യാനായില്ല. 68ാം മിനുറ്റിൽ പന്തുമായി ഓടിക്കറയിയ ജമാൽ മുസിയാല ജർമനിക്കായി രണ്ടാം ഗോളും കുറിച്ചതോടെ ഡെന്മാർക്കിെൻറ വിധി തീരുമാനമായിരുന്നു. 2017ന് ശേഷം ഇതാദ്യമായാണ് ജർമനി ഏതെങ്കിലുമൊരു ടൂർണമെൻറിൽ നോക്കൗട്ട് മത്സരംവിജയിക്കുന്നത്.
Adjust Story Font
16