ഹര്‍ഭജന്‍റെ എക്കാലത്തെയും മികച്ച ടി20 ഇലവനില്‍ വിരാട് കോഹ്ലിക്ക് ഇടമില്ല
ക്യാപ്റ്റനടക്കം ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍
തന്‍റെ എക്കാലത്തെയും മികച്ച ട്വന്‍റി 20 ടീമിനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഹർഭജന്‍റെ ടീമിൽ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഇടമില്ല.മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയാണ് ടീമിന്‍റെ ക്യാപ്റ്റൻ. മൂന്ന് ഇന്ത്യന്‍ താരങ്ങളും നാല് വെസ്റ്റിൻഡീസ് താരങ്ങളും ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക,ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകളിൽ നിന്ന് ഓരോരുത്തരുമാണ് ടീമിൽ ഇടംപിടിച്ചത്.
രോഹിത് ശർമയും ക്രിസ് ഗെയ്‌ലുമാണ് ടീമിലെ ഓപ്പണർമാർ മൂന്നാമനായി ജോസ് ബട്‌ലറും നാലാമനായി ഓസ്‌ട്രേലിയയുടെ ഷെയ്ൻ വാട്‌സണുമാണുള്ളത്. ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻ എ.ബി ഡിവില്ലിയേഴ്‌സാണ് ടീമിലെ നാലാമൻ. ഷെയ്ൻ വാട്‌സണ് പുറമെ ഡ്വൈന്‍ ബ്രാവോയും കീറോൺ പൊള്ളാർഡുമാണ് ടീമിലെ മറ്റ് ഓൾറൗണ്ടർമാർ. ജസ്പ്രീത് ബുംറയും ലസിത് മലിംഗയുമാണ് ടീമിലെ പേസ് ബൗളർമാർ
ഹർഭജന്‍റെ എക്കാലത്തെയും മികച്ച ടി20 ഇലവൻ ഇങ്ങനെ
രോഹിത് ശർമ, ക്രിസ് ഗെയ്ൽ, ജോസ് ബട്‌ലർ, ഷെയ്ൻ വാട്‌സൺ,എ.ബി ഡിവില്ലിയേഴ്‌സ്, എം.എസ് ധോണി(c), ഡ്വൈന്‍ ബ്രാവോ, കീറോൺ പൊള്ളാർഡ്, സുനിൽ നരൈൻ, ലസിത് മലിംഗ, ജസ്പ്രീത് ബുംറ
Adjust Story Font
16