സഞ്ജു എത്ര റൺസടിച്ചാലും മാറ്റിനിർത്തപ്പെടുന്നു, ഏകദിനം അവന് യോജിച്ച ഫോർമാറ്റ് -ഹർഭജൻ സിങ്ങ്

ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്നും സഞ്ജു സാംസണെ മാറ്റിനിർത്തിയതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. സഞ്ജു റൺസ് നേടിയിട്ടും മാറ്റിനിർത്തുന്നത് കഷ്ടമാണെന്ന് ഹർഭജൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
‘‘സഞ്ജുവിനെ ആലോചിക്കുമ്പോൾ വിഷമമുണ്ട്. എപ്പോഴാണോ സഞ്ജു റൺസടിക്കുന്നത്. അപ്പോഴൊക്കെ ആദ്യം ടീമിൽ നിന്നും പുറത്താകുന്നതും അവൻ തന്നെയാകും. 15 പേരെയേ ടീമിലെടുക്കാനാകൂ എന്നത് അംഗീകരിക്കുന്നു. പക്ഷേ ഏകദിന ഫോർമാറ്റ് അവന് യോജിച്ചാണ്. അവന് 55-56 ശരാശരിയുണ്ട്. എന്നിട്ടും രണ്ടാം വിക്കറ്റ് കീപ്പറായിപ്പോലും ഉൾപ്പെടുത്തിയില്ല. വേണമെന്നുണ്ടെങ്കിൽ ടീമിൽ ഒരു ഇടം ഉണ്ടാക്കാവുന്നതേയുള്ളൂ’’ -ഹർഭജൻ പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി ടീമിൽ വിക്കറ്റ് കീപ്പർമാരായി കെഎൽ രാഹുൽ, റിഷഭ് പന്ത് എന്നിവരെ ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് ഹർഭജന്റെ പ്രതികരണം.
കൂടാതെ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ പുറത്തിരുത്തിയതിനെരെയും ഹർഭജൻ രംഗത്തെത്തി. ‘‘നാലു സ്പിന്നർമാരെ എടുത്തു. പക്ഷേ അതിൽ രണ്ടുപേരും ഇടംകൈയ്യൻമാരാണ്. ഒരു ലെഗ്സ്പിന്നറെ ഉൾപ്പെടുത്താമായിരുന്നു. ചഹൽ മികച്ച ബൗളറാണ്. ഈ ടീമിൽ ഉൾപ്പെടാതിരിക്കാൻ മാത്രം എന്ത് തെറ്റാണ് അവൻ ചെയ്തത് എന്നറിയില്ല’’ -ഹർഭജൻ പറഞ്ഞു.
Adjust Story Font
16