അടിച്ചെടുത്തും എറിഞ്ഞും നേട്ടമുണ്ടാക്കി ഹാർദിക് പാണ്ഡ്യ
30 പന്തിൽ 71 റൺസാണ് പാണ്ഡ്യ ആസ്‌ട്രേലിയക്കെതിരെ അടിച്ചെടുത്തത്. അതേസമയം ഓൾറൗണ്ടർമാരുടെ റാങ്കിങിൽ താരം അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.
മൊഹാലി: ആസ്‌ട്രേലിയക്കെതിരായ മിന്നൽ പ്രകടനം ഹാർദിക് പാണ്ഡ്യക്ക് തുണയായി. ഐ.സി.സി ടി20 ബാറ്റർമാരുടെ റാങ്കിങിൽ താരം നേട്ടം സ്വന്തമാക്കി. താരം 22 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 65ാം സ്ഥാനത്ത് എത്തി. 30 പന്തിൽ 71 റൺസാണ് പാണ്ഡ്യ ആസ്‌ട്രേലിയക്കെതിരെ അടിച്ചെടുത്തത്. അതേസമയം ഓൾറൗണ്ടർമാരുടെ റാങ്കിങിൽ താരം അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ആസ്‌ട്രേലിയയുടൈ ഗ്ലെൻ മാക്‌സ്‌വെല്ലിനെ പിന്നിലാക്കിയാണ് ഹാർദിക് പാണ്ഡ്യ അഞ്ചാം സ്ഥാനത്തേക്ക് കയറിയത്.
കഴിഞ്ഞ ഇന്ത്യയുടെ മത്സരങ്ങൾ വിലയിരുത്തുകയണെങ്കിൽ പാണ്ഡ്യ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. പാണ്ഡ്യയുടെ പന്തും ബാറ്റുമെല്ലാം നിർണായക സമയങ്ങളിൽ ഇന്ത്യക്കായി ചലിക്കാറുണ്ട്. ഇക്കഴിഞ്ഞ ഏഷ്യാകപ്പ് മുതൽ പാണ്ഡ്യ, നിർണായക സമയങ്ങളിൽ ഇന്ത്യയുടെ രക്ഷക്കെത്തിയിരുന്നു. അതേസമയം ആസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ പാണ്ഡ്യ, രണ്ട് ഓവർ എറിഞ്ഞെങ്കിലും 22 റൺസ് വിട്ടുകൊടുത്തിരുന്നു.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മുന്‍പില്‍ നിന്ന് നയിച്ച് കിരീടത്തിലേക്ക് എത്തിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ കുപ്പായത്തിലും ഹര്‍ദിക് ആ ഫോം തുടരുന്നത്. പരിക്കും ശസ്ത്രക്രിയയും അലട്ടിയതിന് പിന്നാലെ ഫിറ്റ്‌നസ് വീണ്ടെടുക്കുകയായിരുന്നു. ഹര്‍ദിക്കിന്റെ കരിയര്‍ അവസാനിച്ചെന്ന് പറഞ്ഞവരെ എല്ലാം തിരുത്തിയായിരുന്നു താരത്തിന്റെ ഗ്രൗണ്ടിലെ പ്രകടനം.
അതേസമയം ഐസിസി ട്വന്റി20 ബാറ്റർ റാങ്കിങ്ങിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവും നേട്ടമുണ്ടാക്കി. പാകിസ്താന്റെ ക്യാപ്റ്റൻ ബാബർ അസമിനെ മറികടന്ന് സൂര്യകുമാർ യാദവ് മൂന്നാം റാങ്കിലെത്തി. ആസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 പരമ്പരയിൽ 25 പന്തിൽ നിന്ന് 46 റൺസ് നേടിയതാണ് സൂര്യകുമാർ യാദവിനെ തുണച്ചത്.
Adjust Story Font
16