ഒടുവിൽ 13.5 കോടിയുടെ തിളക്കവുമായി ഹാരിബ്രൂക്‌സ്: സൺറൈസേഴ്‌സ് ക്യാമ്പിൽ ചിരി
12 ഫോറും മൂന്ന് കൂറ്റൻ സിക്‌സറുകളും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ മനോഹര ഇന്നിംഗ്‌സ്
ഹാരിബ്രൂക്സ്
ഹൈദരാബാദ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 2023 ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ വിലപിടിപ്പുള്ള താരം ഹാരി ബ്രൂക്ക്. 12 ഫോറും മൂന്ന് കൂറ്റൻ സിക്‌സറുകളും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ മനോഹര ഇന്നിംഗ്‌സ്. 13.25 കോടിക്കാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ബ്രൂക്കിനെ സ്വന്തമാക്കിയിരുന്നത്.
എന്നാല്‍ ആദ്യ മത്സരങ്ങളില്‍ ബ്രൂക്കിന് തിളങ്ങാനായിരുന്നില്ല. അതോടെ ഹൈദരാബാദ് ക്യാമ്പില്‍ ആശങ്ക പടര്‍ന്നിരുന്നു. വന്‍വിലകൊടുത്ത് വാങ്ങുന്ന താരങ്ങള്‍ ഫോമില്ലാതെ പോകുന്ന പതിവ് കാഴ്ച ബ്രൂക്കിലും കാണുമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ അത്തരം ആശങ്കകളെ ഈ വലംകൈയ്യൻ ബാറ്റര്‍ തല്ലിക്കെടുത്തി. കെ.കെ.ആർ ബൗളർമാരിൽ ആധിപത്യം സ്ഥാപിക്കുകയും തന്റെ ഇന്നിംഗ്‌സ് മികച്ച രീതിയിൽ തന്നെ കൊണ്ടുപോകുകയും ചെയ്തു. സുയാഷ് ശർമ്മയുടെ കൈവിട്ട ക്യാച്ച് മാത്രമാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിലെ പോരായ്മ.
എന്നാല്‍ ഇതില്‍പിടിച്ചുള്ള ബ്രൂക്കിന്റെ ഇന്നിങ്സിന് കൊല്‍കത്തക്ക് നഷ്ടപ്പെട്ടത് എത്തിപ്പിടിക്കാമായിരുന്നൊരു വിജയലക്ഷ്യവും. മത്സരത്തിൽ 23 റൺസിനായിരുന്നു ഹൈദരാബാദിന്റെ വിജയം. ഹൈദരാബാദ് ഉയർത്തിയ 229 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത, പൊരുതിനോക്കിയെങ്കിലും 205 റൺസിൽ പോരാട്ടം അവസാനിച്ചു. ബ്രൂക്കിന് പുറമെ നാകൻ എയ്ഡൻ മാർക്രം(50) അഭിഷേക് ശർമ്മ(32)എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കൊൽക്കത്തക്കായി നായകൻ നിതീഷ് റാണ(75) റിങ്കുസിങ് (58) എന്നിവർ പൊരുതിനോക്കിയെങ്കിലും റസൽ ഉൾപ്പെടെയുള്ള വെടിക്കെട്ട് പ്രകടനക്കാർ നിറംമങ്ങിയത് കൊൽക്കത്തക്ക് തിരിച്ചടിയായി.
അതേസമയം ബ്രൂക്കിന്റെ വെടിക്കെട്ട് ഇന്നിങ്‌സിനെ സോഷ്യൽമീഡിയയും ആഘോഷിച്ചു. ഹൈദരാബാദ് ആരാധകരാണ് ആവേശം വിതറിയത്. ഇര്‍ഫാന്‍ പത്താന്‍, ജോഫ്രെ ആര്‍ച്ചര്‍ എന്നിവരെപ്പോലുള്ള താരങ്ങളും താരത്തിന് പ്രകടനത്തില്‍ ട്വീറ്റുമായി രംഗത്ത് എത്തി.
Summary- Finally Harry Brook Shine In IPL 2023 for SRH
Adjust Story Font
16