26കാരനായ ശ്രീലങ്കൻ ഓൾറൗണ്ടർ വാനിഡു ഹസരംഗ ടെസ്റ്റിൽ നിന്ന് വിരമിച്ചു
ആകെ നാലു ടെസ്റ്റുകളാണ് കളിച്ചത്
26കാരനായ ശ്രീലങ്കൻ ഓൾറൗണ്ടർ വാനിഡു ഹസരംഗ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. നിർണിത ഓവർ മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ശ്രീലങ്ക ക്രിക്കറ്റ് താരത്തിന്റെ തീരുമാനം സ്ഥിരീകരിച്ചു.
'അദ്ദേഹത്തിന്റെ തീരുമാനം ഞങ്ങൾ സ്വീകരിക്കുന്നു. വൈറ്റ് ബോൾ മത്സരങ്ങളിൽ താരം അവിഭാജ്യ ഘടകമായിരിക്കും' എസ്എൽസി സിഇഒ ആഷ്‌ലി ഡി സിൽവ പറഞ്ഞു.
2020ൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഹസരംഗയുടെ ടെസ്റ്റ് അരങ്ങേറ്റം. ആകെ നാലു ടെസ്റ്റുകളാണ് താരം കളിച്ചത്. നാലു വിക്കറ്റുകളാണ് ലെഗ് സ്പിന്നർ ടെസ്റ്റിൽ നിന്ന് നേടിയത്. 2021 പല്ലേകെലെയിൽ ബംഗ്ലാദേശിനെതിരെയായിരുന്നു അവസാന ടെസ്റ്റ്.
48 ഏകദിനങ്ങൾ കളിച്ച ഹസരംഗ 67 വിക്കറ്റുകളും 832 റൺസും നേടിയിട്ടുണ്ട്. നാലു അർധസെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്. 58ടി20 മത്സരങ്ങളിൽ നിന്നായി 91 വിക്കറ്റും ഒരു അർധസെഞ്ച്വറിയടക്കം 533 റൺസും സ്വന്തമാക്കി. ലോകത്തെ വിവിധ ടി20 ലീഗുകളിൽ സുപ്രധാന താരമാണ് ഹസരംഗ.
26-year-old Sri Lankan all-rounder Vanidu Hazaranga has retired from Tests
Adjust Story Font
16