Quantcast

'അവൻ സ്റ്റെപ് ഔട്ട് ചെയ്യും'; കുൽദീപിനോട് വിക്കറ്റ്കീപ്പർ, തൊട്ടടുത്ത പന്തിൽ വിക്കറ്റും

കുൽദീപ് പന്തെടുത്തതോടെ ഇംഗ്ലണ്ടുകാർ തലതഴ്ത്തി മടങ്ങാൻ തുടങ്ങി

MediaOne Logo

Web Desk

  • Published:

    7 March 2024 9:54 AM GMT

Dhruv Jurel Wicket Keeping
X

ധരംശാല: കുൽദീപ് യാദവിന്റെ മാജിക്കിന് മുന്നിൽ ഇംഗ്ലണ്ട് ചീട്ടുകൊട്ടാരം പോലെ തകർന്ന് വീണപ്പോൾ അവസാന ടെസ്റ്റിലും ഇന്ത്യക്ക് പ്രതീക്ഷ. മികച്ച തുടക്കം ലഭിച്ചിട്ടും മുതലെടുക്കാൻ ഇംഗ്ലണ്ടുകാർക്കായില്ല.

കുൽദീപ് പന്തെടുത്തതോടെ ഇംഗ്ലണ്ടുകാർ തലതഴ്ത്തി മടങ്ങാൻ തുടങ്ങി. ഇതിൽ ഒല്ലി പോപ്പിന്റെ വിക്കറ്റ് ശ്രദ്ധേയമായിരുന്നു. വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിന്റെയൊരു നീക്കവും ഈ വിക്കറ്റിന് പിന്നിലുണ്ടായിരുന്നു. പോപ്പിന്റെ ബാറ്റിങ് സസൂക്ഷ്മം നിരീക്ഷിച്ച ജുറെൽ, ക്രീസ് വിട്ട് കളിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടു. ഇക്കാര്യം കുൽദീപ് യാദവിനാട് പറയുകയും ചെയ്തു.

പോപ്പ് ക്രീസ് വിട്ട് കളിക്കുമെന്നായിരുന്നു കമന്റ്. ഇക്കാര്യം മനസിലാക്കിയ കുൽദീപ് ബൗളിൽ വേരിയേഷൻ വരുത്തിയതോടെ പോപ്പിന് പിഴച്ചു. ക്രീസ് വിട്ട് കളിക്കാനുള്ള താരത്തിന്റെ നീക്കം ധ്രുവ് ജുറെൽ പിടികൂടി സ്റ്റമ്പ് ഇളക്കുകയായിരുന്നു. പതിനൊന്ന് റൺസായിരുന്നു പോപ്പിന്റെ സമ്പാദ്യം. 24 പന്തുകളെ പോപ്പിന് നോരിടാനായുള്ളൂ. ധ്രുവ് ജുറിലിന്റെ നീക്കം കമന്റേറ്റർമാരും പറയുന്നുണ്ടായിരുന്നു.

അതേസമയം ആദ്യ ഇന്നിങ്‌സ് ഇംഗ്ലണ്ടിന്റെ സ്കോര്‍ 218 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തി. നൂറാം ടെസ്റ്റ് കളിക്കുന്ന സ്പിന്നർ ആർ അശ്വിൻ നാല് വിക്കറ്റുമായി ആദ്യദിനം അവിസ്മരണീയമാക്കി. ഇംഗ്ലണ്ട് നിരയിൽ സാക് ക്രൗലിക്ക് മാത്രമാണ് (79) പിടിച്ചുനിൽക്കാനായത്.

Watch Video

TAGS :

Next Story