2023 ഏകദിന ലോകകപ്പ് ഭാഗ്യചിഹ്നങ്ങൾ ഐ.സി.സി പുറത്തുവിട്ടു; പേരിടാൻ ആരാധകർക്ക് അവസരം
ഭാഗ്യചിഹ്നങ്ങളുടെ അനാവരണ ചടങ്ങ് ഗുരുഗ്രാമിൽ നടന്നു
2023 ഏകദിന ലോകകപ്പ് ഭാഗ്യചിഹ്നങ്ങൾ ഐ.സി.സി പുറത്തുവിട്ടു. പേരിടാൻ ആരാധകർക്ക് അവസരം നൽകുന്നുവെന്ന അറിയിപ്പോടെയാണ് ഐ.സി.സി വനിത -പുരുഷ ക്രിക്കറ്റർമാരെ പ്രതിനിധീകരിച്ചുള്ള രണ്ട് ചിഹ്നങ്ങൾ പുറത്തുവിട്ടത്. ആഗസ്ത് 27ന് മുമ്പായാണ് ആരാധകർ പേര് സമർപ്പിക്കേണ്ടത്. ജസ്പ്രിത് ബുംറ, വിരാട് കോഹ്‌ലി, ജോസ് ബട്‌ലർ, പെറി തുടങ്ങിയവരുടെ പ്രകടനം ഭാഗ്യചിഹ്നങ്ങളുമായി ചേർത്തുവെച്ചുള്ള വീഡിയോയും ഐസിസി പങ്കുവെച്ചു.
അടുത്ത തലമുറയിലെ ആരാധകരെ ആകർഷിക്കുന്ന തരത്തിലാണ് ചിഹ്നങ്ങൾ തയാറാക്കിയിരിക്കുന്നത്. ലിംഗ സമത്വവും വൈവിധ്യവും പരിഗണിച്ചാണ് രൂപകൽപ്പന. ഒക്‌ടോബർ അഞ്ച് മുതൽ നവംബർ 19 വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്.
ഭാഗ്യചിഹ്നങ്ങളുടെ അനാവരണ ചടങ്ങ് ഇന്ത്യയിലെ ഗുരുഗ്രാമിൽ നടന്നു. അണ്ടർ 19 ലോകകപ്പ് നേടിയ ടീമുകളെ നയിച്ച യാഷ് ദുല്ലും ഷിഫാലി വർമയും ചടങ്ങിൽ പങ്കെടുത്തു.
ICC releases 2023 ODI World Cup Mascots
Adjust Story Font
16