Quantcast

ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്: വെങ്കടേഷ് അയ്യർക്ക് അരങ്ങേറ്റം

യൂസ്‌വേന്ദ്ര ചാഹലും ഷാര്‍ദുല്‍ താക്കൂറും ടീമിലുണ്ട്. മൂന്ന് ഓള്‍റൗണ്ടര്‍മാരുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-01-19 09:09:45.0

Published:

19 Jan 2022 9:03 AM GMT

ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്:  വെങ്കടേഷ് അയ്യർക്ക് അരങ്ങേറ്റം
X

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ വെങ്കടേഷ് അയ്യര്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. യൂസ്‌വേന്ദ്ര ചാഹലും ഷാര്‍ദുല്‍ താക്കൂറും ടീമിലുണ്ട്. മൂന്ന് ഓള്‍റൗണ്ടര്‍മാരുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5.5 ഓവറിൽ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസെന്ന നിലയിലാണ്. ടെമ്പ ബാവുമ, ക്വിന്റൺ ഡി കോക്ക് എന്നിവരാണ് ക്രീസിൽ. ജാന്നെമൻ മലാനിന്റെ വിക്കറ്റാണ് നഷ്ടമായത്. ബുംറക്കാണ് വിക്കറ്റ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകളുടെ മൂന്നു നായകസ്ഥാനങ്ങളും ഒഴിഞ്ഞശേഷമുള്ള കോഹ്‌ലിയുടെ ആദ്യമത്സരം കൂടിയാണിത്. പരിക്കേറ്റ രോഹിത് ശര്‍മയ്ക്കു പകരം കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞതവണ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിനെത്തിയപ്പോള്‍ 5-1ന്റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു.

ഇന്ത്യൻ ടീം: ലോകേഷ് രാഹുൽ, ശിഖർ ധവാൻ, വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യർ, രവിചന്ദ്ര അശ്വിൻ, ശ്രാദുൽ ഠാക്കൂർ, ഭുവനേശ്വർ കുമാർ, യുജവേന്ദ്ര ചഹാൽ.

ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡികോക്ക്, യാനെമൻ മലാൻ, എയ്ഡൻ മാർക്രം, റസ്സി വാൻഡെർ ഡസൻ, ടെംബ ബവുമ, ഡേവിഡ് മില്ലർ, ആൻഡിലെ പെഹ്ലുക്വായോ, മാർക്കോ യാൻസൻ, കേശവ് മഹാരാജ്, തബ്രിസ് ശംസി, ലുങ്കി എൻഗിഡി.

TAGS :

Next Story