അവസരം നഷ്ടപ്പെടുത്തി സഞ്ജു; ഓപ്പണിങ് റോളിലിറങ്ങി ഒരു റണ്ണുമായി പുറത്ത്
പവർപ്ലെയുടെ അവസാന ഓവറിൽ ഷാക്കിബ് അൽ ഹസനെ ഋഷഭ് പന്ത് മൂന്ന് സിക്‌സർ പറത്തി
സഞ്ജു സാംസൺ
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ രോഹിത് ശർമക്കൊപ്പം ഓപ്പണിങ് റോളിലിറങ്ങിയ താരം ആറു പന്തുകൾ നേരിട്ട് ഒരു റണ്ണുമായി മടങ്ങി. ഷൊരീഫുൽ ഇസ് ലാമാണ് താരത്തെ വിക്കറ്റിന് മുന്നിൽ കുരുക്കിയത്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന ഏക സന്നാഹ മത്സരമാണിത്. ഇന്നലെ ടീമിനൊപ്പം ചേർന്ന വിരാട് കോഹ്‌ലി കളിക്കുന്നില്ല. സഞ്ജുവിനെ നഷ്ടമായെങ്കിലും പവർപ്ലെയിൽ ഇന്ത്യ 55 റൺസ് നേടി. വൺഡൗണായി ക്രീസിലെത്തിയ ഋഷഭ് പന്ത് മികച്ച പ്രകടനം നടത്തി. ഷാക്കിബ് അൽ ഹസന്റെ ഓവറിൽ മൂന്ന് സിക്‌സറാണ് താരം പറത്തിയത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 59 റൺസെടുത്തു. 19 പന്തിൽ 23 റൺസെടുത്ത രോഹിതിനെ മുഹമ്മദുല്ല റിഷാദ് ഹുസൈന്റെ കൈകളിലെത്തിച്ചു. 18 പന്തിൽ 30 റൺസുമായി ഋഷഭ് പന്തും മൂന്ന് റൺസുമായി സൂര്യകുമാർ യാദവുമാണ് ക്രീസിൽ.
Adjust Story Font
16