Quantcast

പിച്ചിലൂടെ ഓടി അശ്വിൻ; ബാറ്റ് ചെയ്യും മുൻപെ ഇംഗ്ലണ്ടിന് ഫ്രീയായി അഞ്ചു റൺസ്

ഇന്നലെ രണ്ട് തവണ മുന്നറിയിപ്പ് നൽകിയിട്ടും ആവർത്തിച്ചതോടെയാണ് അമ്പയർ ജോ വിൽസൺ പിഴ വിധിച്ചത്.

MediaOne Logo

Web Desk

  • Published:

    16 Feb 2024 7:07 AM GMT

പിച്ചിലൂടെ ഓടി അശ്വിൻ; ബാറ്റ് ചെയ്യും മുൻപെ ഇംഗ്ലണ്ടിന് ഫ്രീയായി അഞ്ചു റൺസ്
X

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റിൽ രണ്ടാം ദിനം ആദ്യ സെഷനിലും പിടിമുറിക്കി ഇന്ത്യ. സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയെ (112) ജോ റൂട്ട് തുടക്കത്തിൽ തന്നെ മടക്കിയെങ്കിലും രവിചന്ദ്രൻ അശ്വിൻ- അരങ്ങേറ്റക്കാരൻ ധ്രുവ് ജുറേൽ കൂട്ടുകെട്ട് ഇന്നിങ്‌സ് 400 ലെത്തിച്ചു. നൈറ്റ് വാച്ച്മാനായെത്തിയ കുൽദീപ് യാദവിന്റെ വിക്കറ്റും (4) ആദ്യ സെഷനിൽ ഇന്ത്യക്ക് നഷ്ടമായി.

അതേസമയം, ബാറ്റിങിന് ഇറങ്ങുന്നതിന് മുൻപ് ഇംഗ്ലണ്ടിന് അഞ്ച് റൺസ് ഫ്രീയായി ലഭിച്ചു. പിച്ചിലൂടെ അശ്വിൻ ഓടിയതിനാണ് അമ്പയർമാർ ഇന്ത്യക്ക് പിഴയിട്ടത്. ഇന്നലെ രണ്ട് തവണ മുന്നറിയിപ്പ് നൽകിയിട്ടും ആവർത്തിച്ചതോടെയാണ് അമ്പയർ ജോ വിൽസൺ പിഴ വിധിച്ചത്.

മത്സരത്തിന്റെ 102-ാം ഓവറിലാണ് സംഭവം. റെഹാൻ അഹമ്മദിന്റെ പന്ത് ഷോട്ട് കളിച്ച ശേഷം രവിചന്ദ്രൻ അശ്വിൻ റൺസിനായി പിച്ചിലൂടെയാണ് ഓടിയത്. എന്നാൽ ഫീൽഡ് അമ്പയർ ഇടപെട്ട് അശ്വിനെ പിന്തിരിപ്പിച്ചു. പിന്നാലെ പിച്ചിന്റെ മധ്യഭാഗത്തൂടെ ഓടിയ അശ്വിൻ അനാവശ്യമായി പിഴ ചോദിച്ച് വാങ്ങുകയായിരുന്നു. രണ്ടാം ദിവസം ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 388 റൺസെന്ന നിലയിലാണ്. രണ്ടാം സെഷനിൽ വേഗത്തിൽ റൺസ് നേടി ഇംഗ്ലണ്ടിന് മുന്നിൽ റൺമല തീർക്കാനാണ് ഇന്ത്യ ശ്രമിക്കുക. ആദ്യദിനം നിരാശപ്പെടുത്തിയ ജെയിംസ് ആൻഡേഴ്‌സൺ ഇന്നലെ കുൽദീപിനെ പുറത്തക്കി കളിയിലേക്ക് തിരിച്ചുവന്നു.

TAGS :

Next Story