Quantcast

പരിക്ക് കാരണം മറ്റൊരു താരം കൂടി പുറത്ത്; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുൻപ് ഇന്ത്യക്ക് തിരിച്ചടി

വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റിൽ നിന്ന് മാറിനിന്ന വിരാട് കോഹ്‌ലി അവശേഷിക്കുന്ന മത്സരങ്ങളിലുമുണ്ടായേക്കില്ല

MediaOne Logo

Web Desk

  • Published:

    9 Feb 2024 10:23 AM GMT

പരിക്ക് കാരണം മറ്റൊരു താരം കൂടി പുറത്ത്;  ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുൻപ് ഇന്ത്യക്ക് തിരിച്ചടി
X

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. പുറം വേദന കാരണം മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ കളിക്കില്ലെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റ് മത്സരത്തിലേക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ശ്രേയസ് കളിക്കില്ലെന്ന വാർത്തയെത്തുന്നത്. നേരത്തെ പുറം വേദന കാരണം യുവതാരം ദീർഘകാലമായി കളത്തിന് പുറത്തായിരുന്നു. കഴിഞ്ഞ ഐപിഎലിലും ഇറങ്ങിയിരുന്നില്ല. ശ്രേയസിന് പകരം നിതീഷ് റാണയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ചത്.

വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റിൽ നിന്ന് മാറിനിന്ന വിരാട് കോഹ്‌ലി അവശേഷിക്കുന്ന മത്സരങ്ങളിലുമുണ്ടായേക്കില്ല. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ കെ.എൽ രാഹുലിന്റേയും രവീന്ദ്ര ജഡേജയുടേയും കാര്യത്തിലും ഇതുവരെ തീരുമാനമായില്ല. ഇതോടെ നിർണായകമായ മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് വലിയ തിരിച്ചടിയായി. പ്രധാന താരങ്ങളുടെ പരിക്ക് കാരണം ടീം പ്രഖ്യാപനം പോലും വൈകുന്ന സ്ഥിതിയാണ്.

ഫെബ്രുവരി 15 മുതൽ രാജ്‌കോട്ടിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. നിലവിൽ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ച് പരമ്പര സമനിലയിലാണ്. ശ്രേയസിൻറെ അഭാവത്തിൽ മൂന്നാം ടെസ്റ്റിൽ സർഫറാസ് ഖാന് പ്ലേയിം ഇലവനിൽ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. രാഹുൽ ടീമിലേക്ക് മടങ്ങിയെത്തുകയാണെങ്കിൽ കഴിഞ്ഞ മാച്ചിൽ ഫോമിലെത്താതിരുന്ന രജിത് പടിദാർ പുറത്തിരിക്കേണ്ടിവരും.

TAGS :

Next Story