ഐപിഎൽ: രാജസ്ഥാൻ റോയൽസിന് പ്ലേ ഓഫിൽ കയറാം! ഇത്രയും സംഭവിക്കണം
പഞ്ചാബിനെതിരെ രാജസ്ഥാന് ധർമശാലയിലാണ് അടുത്ത മത്സരം. ഇത് വലിയ മാർജിനിൽ ജയിക്കുകയാണ് ആദ്യം വേണ്ടത്
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് രാജസ്ഥാൻ റോയൽസിന്റെ തോൽവി അതിദയനീയമായിരുന്നു. 59 റൺസെടുക്കുമ്പോഴേക്ക് രാജസ്ഥാൻ നിരയിൽ എല്ലാവരും കൂടാരം കയറി. ഈ സീസണിലെ നാണംകെട്ട തോൽവിയായിരുന്നു ഇത്. ഇനി പ്ലേഓഫിലെത്താൻ രാജസ്ഥാൻ റോയൽസ് മാത്രം വിചാരിച്ചാൽ പോര, എങ്ങനെ ഇനി ടീമിന് പ്ലേ ഓഫിലെത്താം.
ഇപ്പോൾ രാജസ്ഥാൻ 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. മുംബൈ ഇന്ത്യൻസ് (12 മത്സരങ്ങളിൽ 14 പോയിന്റ്), ലഖ്നൗ സൂപ്പർ ജയന്റ്സ് (12 മത്സരങ്ങളിൽ 13 പോയിന്റ്), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (12 മത്സരങ്ങളിൽ 12 പോയിന്റ്), പഞ്ചാബ് കിംഗ്സ് (12 മത്സരങ്ങളിൽ 12 പോയിന്റ്), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ( 12 മത്സരങ്ങളിൽ 12 പോയിന്റ്) സൺറൈസേഴ്സ് ഹൈദരാബാദ് (11 മത്സരങ്ങളിൽ 8 പോയിന്റ്) എന്നിവരും പ്ലേ ഓഫ് പ്രതീക്ഷയർപ്പിക്കുന്ന ടീമുകളാണ്. പഞ്ചാബിനെതിരെ രാജസ്ഥാന് ധർമശാലയിലാണ് അടുത്ത മത്സരം. ഇത് വലിയ മാർജിനിൽ ജയിക്കുകയാണ് ആദ്യം വേണ്ടത്. എന്നാൽ ഇത് കൊണ്ടൊന്നും തീർന്നില്ല. മറ്റു മത്സര ഫലങ്ങളും നിർണായകമാണ്.
ഇനിയുള്ള രണ്ട് മത്സരങ്ങളിലും മുംബൈ ഇന്ത്യൻസ് തോൽക്കണം. ലഖ്നൗ സൂപ്പർ ജയന്റ്സിനും സൺറൈസേഴ്സ് ഹൈദരാബാദിനുമെതിരെയാണ് മുംബൈയുടെ മത്സരം. ലഖ്നൗ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അവസാന മത്സരം തോൽക്കണം. ആർസബിയുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും തോൽക്കണം. സൺറൈസേഴ്സ് ഹൈദരാബാദിനോടും ഗുജറാത്ത് ടൈറ്റൻസിനോടുമാണ് ആർസിബിയുടെ മത്സരം. ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിംഗ്സിനെ തോൽപ്പിക്കുകയും വേണം. ഇതിനൊപ്പം കൊൽക്കത്ത സൺറൈസേഴ്‌സ് മത്സരവും രാജസ്ഥാന് നിർണായകമാണ്. ഇതൊക്കെ നടക്കുകയും നല്ല റൺറേറ്റും ഉണ്ടാവണം എന്നാൽ പ്ലേ ഓഫിൽ കയറാം.
ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് നാണംകെട്ട തോല്‍വിയാണ് വഴങ്ങിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ വെറും 59 റണ്‍സിന് കൂടാരം കയറി. ഓപ്പണര്‍മാരടക്കം നാല് രാജസ്ഥാന്‍ ബാറ്റര്‍മാരാണ് സംപൂജ്യരായി കൂടാരം കയറിയത്. ഐ.പി.എല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്കോറാണ് രാജസ്ഥാന്‍റേത്. 2017 ല്‍ കൊല്‍ക്കത്തക്കെതിരെ വെറും 49 റണ്‍സിന് പുറത്തായ ബാംഗ്ലൂരാണ് ഈ നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ ഒന്നാമതുള്ളത്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ രാജസ്ഥാന്‍ തന്നെയാണ്. 2009 ല്‍ ബാഗ്ലൂരിനെതിരെ വെറും 58 റണ്‍സിന് രാജസ്ഥാന്‍ കൂടാരം കയറിയിരുന്നു. ജയ്പൂരിലും അതേ ചരിത്രം ആവര്‍ത്തിച്ചു.
Adjust Story Font
16