Quantcast

ഞെട്ടിച്ച് മുകേഷ് കുമാറും വിവ്റാന്തും; ഐ.പി.എല്‍ താരലേലം അവസാനിച്ചു

20 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന വിവ്റാന്തിനേയും മുകേഷ് കുമാറിനേയും കോടികള്‍ മുടക്കിയാണ് ടീമുകള്‍ സ്വന്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-12-23 16:18:12.0

Published:

23 Dec 2022 4:12 PM GMT

ഞെട്ടിച്ച് മുകേഷ് കുമാറും വിവ്റാന്തും; ഐ.പി.എല്‍ താരലേലം അവസാനിച്ചു
X

കൊച്ചി: ഐ.പി.എല്‍ താരലേലം അവസാനിച്ചപ്പോള്‍ നേട്ടമുണ്ടാക്കി ഇംഗ്ലീഷ് താരങ്ങള്‍. ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും മൂല്യമുള്ള താരമായി ഇംഗ്ലീഷ് താരം സാം കറൻ മാറി. 18.5 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ഇംഗ്ലീഷ് താരങ്ങളായ ഹാരി ബ്രൂക്കും ബെന്‍ സ്റ്റോക്സും ലേലത്തിൽ പണം വാരി. ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സൺ റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയപ്പോള്‍ ബെന്‍ സ്റ്റോക്സിനെ 16.25 കോടിക്ക് ചെന്നൈ ടീമിലെത്തിച്ചു.

അഞ്ച് താരങ്ങളെയാണ് പത്ത് കോടിയിലധികം രൂപക്ക് ടീമുകൾ വിളിച്ചെടുത്തത്.ഓസ്ട്രേലിയന്‍ താരമായ കാമറൂണ്‍ ഗ്രീനിനും സ്വപ്നതുല്യമായ തുക ലഭിച്ചു. പതിനേഴരക്കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് താരത്തെ സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നിക്കോളാസ് പൂരനെ 16 കോടിക്ക് ലക്നൌ സൂപ്പര്‍ ജയന്‍റ്സ് ടീമിലെത്തിച്ചു.

ഇന്ത്യൻ താരം മായങ്ക് അഗർവാളിനെ സൺറൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. 8.25 കോടിക്കാണ് താരത്തെ ഹൈദരാബാദ് വിളിച്ചെടുത്തത്. ന്യൂസിലാന്റ് ക്യാപ്റ്റനും മുൻ സൺ റൈസേഴ്‌സ് നായകനുമായ കെയിൻ വില്യംസണെ ഗുജറാത്ത് ടൈറ്റൻസ് അടിസ്ഥാന വിലയായ 2 കോടിക്ക് ടീമിലെത്തിച്ചു. ഇന്ത്യൻ താരം അജിൻക്യ രഹാനെയെ 50 ലക്ഷത്തിന് ചെന്നൈ സ്വന്തമാക്കി.

വിൻഡീസ് താരം ജേസൺ ഹോൾഡറിനെ 5.75 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. രണ്ടു കോടി രൂപയായിരുന്നു അടിസ്ഥാനവില. ലോകകപ്പിൽ ശ്രദ്ധേയ പ്രകടനം നടത്തിയ സിംബാബ്‌വെൻ ഓൾ റൗണ്ടർ സിക്കന്ദർ റാസയെ അരക്കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി.

ഇന്ത്യൻ താരങ്ങളായ വിവ്‌റാന്ത് ശർമയും മുകേഷ് കുമാറുമാണ് ലേലത്തില്‍ അവിശ്വസനീയ നേട്ടമുണ്ടാക്കിയ താരങ്ങള്‍ . 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരങ്ങളെ കോടികള്‍ മുടക്കിയാണ് ടീമുകള്‍ സ്വന്തമാക്കിയത്. മുകേഷ് കുമാറിനെ 5.5 കോടി മുടക്കി ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയപ്പോൾ വിവ്‌റാന്തിനെ 2 കോടി രൂപക്ക് ഹൈദരാബാദ് സ്വന്തമാക്കി.

മൂന്ന് മലയാളി താരങ്ങളേയാണ് ലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കിയത്. ഓള്‍ റൌണ്ടര്‍ അബ്ദുൽ ബാസിത്തിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയപ്പോള്‍ വിഷ്ണു വിനോദിനെയും ബോളര്‍ കെ.എം ആസിഫിനേയും മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. മൂവരേയും അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ടീമുകള്‍ സ്വന്തമാക്കിയത്. എന്നാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താരങ്ങളായ അസ്ഹറുദ്ദീനെയും,കെഎം ആസിഫിനെയും റോഹൻ കുന്നുമ്മലിനെയും ലേലത്തിൽ ആരും വാങ്ങിയില്ല.


TAGS :

Next Story